Siby Mathews 
Kerala

സൂര്യനെല്ലി കേസ്; അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ സിബി മാത്യൂസിനെതിരേ കേസെടുത്തു

സിബി മാത്യൂസിന്‍റെ 'നിർഭയം - ഒരു ഐപിഎസ് ഓഫിസറുടെ അനുഭവക്കുറിപ്പുകൾ' എന്ന പുസ്തകത്തിലാണ് അതിജീവിതയുടെ വിവരങ്ങൾ പരാമർശിച്ചിട്ടുള്ളത്

കൊച്ചി: സൂര്യനെല്ലി കേസിൽ ഉൾപ്പെട്ട പെൺകുട്ടിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സിബി മാത്യൂസിനെതിരെ കേസെടുത്ത് പൊലീസ്. മണ്ണന്തല പൊലീസാണ് കേസെടുത്തത്. ഇത് സംബന്ധിച്ച പരാതിയിൽ കേസെടുക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.

'സിബി മാത്യൂസിന്‍റെ 'നിർഭയം' - ഒരു ഐപിഎസ് ഓഫിസറുടെ അനുഭവക്കുറിപ്പുകൾ'' എന്ന പുസ്തകത്തിലാണ് ഇരയുടെ വിവരങ്ങൾ പരാമർശിച്ചിട്ടുള്ളത്. പുസ്തകത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ കൊണ്ട് അതിജീവിത ആരാണെന്ന് വ്യക്തമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ.ബദറുദീൻ ഐപിസി 228 എ പ്രകാരം സിബി മാത്യൂസിനെതിരേ കേസെടുക്കാൻ ഉത്തരവിട്ടത്.

അതിജീവിതയുടെ പേര് കൃത്യമായി വെളിപ്പെടുത്തിയില്ലെങ്കിലും അവർ താമസിക്കുന്ന സ്ഥലവും മാതാപിതാക്കളുടെ പേരും അതിജീവിത പഠിച്ച സ്കൂളുമെല്ലാം പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് 228 എ വകുപ്പിന്‍റെ ലംഘനമാണെന്ന് പ്രാഥമികമായി തന്നെ വെളിപ്പെടുന്നുവെന്നും കോടതി പറഞ്ഞിരുന്നു.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി