കരോൾ ഗാനം പാടിയാൽ തൂക്കിയെടുത്ത് എറിയും; പാലയൂർ സെന്‍റ് തോമസ് തീർഥാടന കേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷം മുടക്കി പൊലീസ് 
Kerala

'കരോൾ ഗാനം പാടിയാൽ തൂക്കിയെടുത്ത് എറിയും'; പാലയൂർ സെന്‍റ് തോമസ് തീർഥാടന കേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷം മുടക്കി പൊലീസ്

സിറോ മലഭാർ സഭ അധ‍്യക്ഷൻ മാർ റാഫേൽ തട്ടിൽ പള്ളിയിൽ എത്തുന്നതിന് തൊട്ട് മുമ്പായിരുന്നു പൊലീസിന്‍റെ ഭീഷണി

Aswin AM

തൃശൂർ: തൃശൂർ പാലയൂർ സെന്‍റ് തോമസ് തീർഥാടന കേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷം മുടക്കി പൊലീസ്. മൈക്കിലൂടെ കരോൾ ഗാനം പാടാൻ പൊലീസ് അനുവദിച്ചില്ലെന്നും നക്ഷത്രങ്ങൾ ഉൾപ്പെടെ എല്ലാം തൂക്കിയെടുത്ത് എറിയുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി ട്രസ്റ്റി അംഗങ്ങൾ പറഞ്ഞു. ചൊവാഴ്ച രാത്രി ഒൻപതോടെയായിരുന്നു സംഭവം.

സിറോ മലഭാർ സഭ അധ‍്യക്ഷൻ മാർ റാഫേൽ തട്ടിൽ പള്ളിയിൽ എത്തുന്നതിന് തൊട്ട് മുമ്പായിരുന്നു പൊലീസിന്‍റെ ഭീഷണി. പള്ളിയിൽ നിന്ന് പുരോഹിതൻ വന്ന് സംസാരിച്ചിട്ടും എസ്ഐ പാട്ടിന് അനുമതി നൽകിയില്ലെന്നും എല്ലാ ക്രിസ്മസ് ദിനത്തിന് തലേദിവസവും ആഘോഷ പരിപാടി ഇവിടെ നടക്കുന്നതാണെന്നും പള്ളികമ്മിറ്റിയുമായി ആലോചിച്ച് പരാതി നൽകുമെന്നും ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

നെന്മാറ സജിത വധം: ചെന്താമര കുറ്റക്കാരൻ, ശിക്ഷാ വിധി വ്യാഴാഴ്ച

പാലിയേക്കര ടോൾ വിലക്ക് തുടരും; വിധി വെളളിയാഴ്ച

ഓസീസിന് തിരിച്ചടി; ഇന്ത‍്യക്കെതിരേ ഏകദിന പരമ്പര കളിക്കാൻ 2 താരങ്ങൾ ഇല്ല

യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി; അതൃപ്തി പരസ്യമാക്കി അബിൻ വർക്കി

"8 കോടി ചെലവായതിന്‍റെ ലോജിക്ക് പിടി കിട്ടുന്നില്ല"; അയ്യപ്പ സംഗമത്തിന്‍റെ ചെലവ് വിവരങ്ങൾ പുറത്തുവിടണമെന്ന് ചെന്നിത്തല