Kerala

ബ്രഹ്മപുരത്തെ തീപിടുത്തത്തിൽ അട്ടിമറിയില്ല; പ്രാഥമിക റിപ്പോർട്ട്

ഇന്നലെ വൈകിട്ടാണ് സിറ്റി പൊലീസ് കമ്മീഷണർ കെ സേതുരാമൻ ഇ-മെയിൽ വഴി റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയത്

MV Desk

കൊച്ചി: ബ്രഹ്മപുരത്തെ തീപിടുത്തത്തിൽ അട്ടിമറിയില്ലെന്ന് പൊലീസ് അന്വേഷണ റിപ്പോർട്ട്. മാലിന്യക്കൂമ്പാരത്തിന്‍റെ അടിത്തട്ടിൽ ഉയർന്ന താപനില തുടരുകയാണ്. അതിനാൽ പ്ലാന്‍റിൽ ഇനിയും തീപിടിക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്നലെ വൈകിട്ടാണ് സിറ്റി പൊലീസ് കമ്മീഷണർ കെ സേതുരാമൻ ഇ-മെയിൽ വഴി റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയത്. അട്ടിമറി നടന്നിട്ടുണ്ടോ എന്നതുറപ്പിക്കാനുള്ള വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. കത്തിയ മാലിന്യത്തിന്‍റെ സാമ്പിളിന്‍റെ ഫൊറൻസിക് റിപ്പോർട്ടും, തീപിടുത്തമുണ്ടായ സ്ഥലത്തിന്‍റെ ഉപഗ്രഹ ചിത്രങ്ങളും റിപ്പോർട്ടും കേസിൽ നിർണ്ണായകമാണ്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലെ അന്തിമ തീരുമാനത്തിൽ എത്തിച്ചേരാൻ സാധിക്കത്തുള്ളൂ എന്നും കമ്മീഷണർ കൈമാറിയ റിപ്പോർട്ടിൽ പറയുന്നു.

കൂട്ടരാജി, കുതികാൽവെട്ട്, ട്വിസ്റ്റ്, വഴക്ക്, ഭീഷണി; അടിമുടി നാടകീയമായി പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്

ശ്രീലേഖ ഇടഞ്ഞു തന്നെ, അനുനയിപ്പിക്കാൻ ശ്രമിച്ച് ബിജെപി

ഡൽഹിയിൽ 'ഓപ്പറേഷൻ ആഘാത്'; 24 മണിക്കൂറിനിടെ 606 പേർ അറസ്റ്റിൽ

സുരേഷ് ഗോപി ദത്തെടുത്ത അവിണിശേരി പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിൽ

"എസ്‌ഡിപിഐ പിന്തുണയിൽ ഭരണം വേണ്ട"; സത്യപ്രതിജ്ഞയ്ക്കു പിന്നാലെ രാജി വച്ച് യുഡിഎഫ് പ്രതിനിധി