അഡ്വ. ബെയ്‌ലിൻ ദാസ്
തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. അഭിഭാഷകയായ ശ്യാമിലിയെ മർദിച്ച ബെയ്‌ലിൻ ദാസിനെതിരേയാണ് കുറ്റപത്രം. കയ്യേറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ, തടഞ്ഞു വെക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
തര്‍ക്കത്തിനിടെയായിരുന്നു മർദനം. കഴിഞ്ഞ മേയ് 13 നാണ് സംഭവം നടന്നത്. അടികൊണ്ട് താഴെ വീണിട്ടും എഴുന്നേല്‍പ്പിച്ച് വീണ്ടും മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് കുറ്റപത്രത്തിൽ പരാമർശിക്കുന്നത്. അടുത്ത മാസം 23 ന് കുറ്റപത്രം വായിച്ച് കേള്‍പ്പിക്കും.