താമരശേരി ചുരം
കോഴിക്കോട്: താമരശേരി ചുരത്തിൽ സഞ്ചാരികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്. ഈദ് പ്രമാണിച്ച് വിനോദ സഞ്ചാരികൾ കൂട്ടമായി ചുരത്തിലെത്തി ഗതാഗത തടസമുണ്ടാവാനുള്ള സാധ‍്യത കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ശനിയാഴ്ച വൈകുന്നേരം 7 മണി മുതലാണ് നിയന്ത്രണം. ചുരത്തിൽ കൂട്ടം കൂടി നിൽക്കുന്നതും അനധികൃത പാർക്കിങ്ങും 7 മണിക്ക് ശേഷം നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അർദ്ധരാത്രി വരെ നിയന്ത്രണം തുടരുമെന്ന് ഉദ‍്യോഗസ്ഥർ വ‍്യക്തമാക്കി.