മാർട്ടിൻ

 
Kerala

അതിജീവിതയുടെ പേരുവെളിപ്പെടുത്തി വീഡിയോ; കേസിൽ ശിക്ഷിക്കപ്പെട്ട മാർട്ടിനെതിരേ കേസെടുക്കാൻ പൊലീസ്

വീഡിയോ പ്രചരിക്കുന്നതിൽ കേസെടുക്കണമെന്ന് അതിജീവിത മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു

Namitha Mohanan

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ അതിജീവത‍യുടെ പേരു വെളിപ്പെടുത്തിയ പ്രതിയുടെ വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന സാഹചര്യത്തിൽ പൊലീസ് കേസെടുത്തേക്കും. കേസിൽ ശിക്ഷിക്കപ്പെട്ട മാർട്ടിൻ ആണ് സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചത്. വീഡിയോ പ്രചരിക്കുന്നതിൽ കേസെടുക്കണമെന്ന് അതിജീവിത മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

ദിലീപിനു കേസിൽ പങ്കില്ലെന്നും അതിജീവിത, നടൻ, നടിമാർ, സംവിധായകർ തുടങ്ങിയവരുടെ ഗൂഢാലോചനയുടെ ഭാഗമാണ് കേസ് എന്നും പൾസർ സുനിയും ഗൂഢാലോചനയുടെ ഭാഗമാണെന്നും വീഡിയോയിൽ മാർട്ടിൽ പറയുന്നുണ്ട്. തന്നെ കുടുക്കിയതാണെന്നും ദിലിപിനെതിരായ ഗൂഢാലോചനയാണെന്നും വിശദീകരിക്കുന്നു.

നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിന് ശേഷം മുഖ്യമന്ത്രിയെ കണ്ട അതിജീവിത തനിക്ക് നീതി നിഷേധിച്ചെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. രളം ഒപ്പമുണ്ടെന്നും സർക്കാർ ഉടൻ അപ്പീൽ നൽകുമെന്നും മുഖ്യമന്ത്രി അതിജീവിതയ്ക്ക് ഉറപ്പ് നൽകി. കേസിൽ ശിക്ഷിക്കപ്പെട്ട മാർട്ടിന്‍റെ വീഡിയോയ്ക്കെതിരെയും നടപടി വേണമെന്ന് അതിജീവിത ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിച്ച് ശക്തമായ നിയമ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

നിയമനത്തിൽ സന്തോഷം, സർക്കാരുമായി സഹകരിച്ച് മുന്നോട്ടുപോവും; കെടിയു വിസിയായി സിസ തോമസ് ചുമതലയേറ്റു

പാനൂരിലെ ആക്രമണം; 5 സിപിഎം പ്രവർത്തകർ അറസ്റ്റിൽ

പെട്രോൾ പമ്പിന് തീവെയ്ക്കാൻ ശ്രമം; ആക്രമണം പെട്രോൾ വാങ്ങാൻ കുപ്പി നൽകിയില്ലെന്ന് ആരോപിച്ച്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന; പവന് 480 രൂപ കൂടി

60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്; നടി ശിൽപ്പ ഷെട്ടിക്കും ഭർത്താവിനുമെതിരേ വഞ്ചനാ കുറ്റം ചുമത്തി