Kerala

രാജീവ് ചന്ദ്രശേഖറിനൊപ്പം വ്യാജ ഫോട്ടോ: ഇപിയുടെ ഭാര്യയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്

കണ്ണൂർ: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനൊപ്പം താൻ ഇരിക്കുന്ന തരത്തിലുള്ള ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്നാരോപിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജന്‍റെ ഭാര്യ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. തുടർന്ന് തിരുവനന്തപുരം ഡിസിസി അംഗം ജോസഫ് ഡിക്രൂസിനെതിരെ നൽകിയ പരാതിയിൽ വഴപട്ടണം പൊലീസ് കേസെടുത്തു.

ഇപി ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറും പി.കെ ഇന്ദിരയും ഒരുമിച്ച് ഇരിക്കുന്ന തരത്തിൽ ചിത്രം മോർഫ് ചെയ്തി പ്രചരിപ്പിച്ചത്. തന്നെയും ഭർത്താവിനെ സമൂഹത്തിൽ ഇകഴ്ത്തി കാണിക്കാനാണ് ജോസഫ് ഡിക്രൂസ് വ്യാജ ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവച്ചതെന്ന് ഇന്ദിരയുടെ പരാതിയിൽ പറയുന്നു.

മലപ്പുറത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; 5 വയസ്സുകാരി ഗുരുതരാവസ്ഥയിൽ

ഇല്ലിക്കൽകല്ല് സന്ദർശിച്ച് മടങ്ങുന്നതിനിടെ വാഹനാപകടം; ഒരു വയസുള്ള കുഞ്ഞ് മരിച്ചു

കൊല്ലത്ത് തീവണ്ടിതട്ടി മരിച്ചത് കളമശേരി സ്വദേശിനി

ആളൂരിൽ നിന്ന് കാണാതായ പൊലീസുകാരനെ തഞ്ചാവൂരിൽ നിന്ന് കണ്ടെത്തി

പന്തീരാങ്കാവ് ഗാർഹിക പീഡനം; അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐക്ക് സസ്പെൻഷൻ