Kerala

വ്യാജരേഖാ കേസ്: വിദ്യയ്ക്ക് മുൻകൂർജാമ്യം അനുവദിക്കരുതെന്ന് പൊലീസ്

വ്യാജരേഖയുടെ ഉറവിടം കണ്ടെത്താൻ വിദ്യയെ ചോദ്യം ചെയ്യണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്

MV Desk

കൊച്ചി: വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകിയ കേസിലെ പ്രതി കെ.വിദ്യയ്ക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. വ്യാജരേഖയുടെ ഉറവിടം കണ്ടെത്താൻ വിദ്യയെ ചോദ്യം ചെയ്യണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

ജൂൺ 20നാണ് ഹൈക്കോടതി വിദ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. മഹാരാജാസ് കോളെജിന്‍റെ പേരിൽ വ്യാജസർട്ടിഫിക്കറ്റ് നൽകിയ കേസിലാണ് വിദ്യ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നത്. ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ ഇതു വരെ പൊലീസിന് സാധിച്ചിട്ടില്ല.

തദ്ദേശ തെരഞ്ഞെടുപ്പ്; ഫലമറിയാൻ മണിക്കൂറുകൾ മാത്രം, വോട്ടെണ്ണൽ രാവിലെ 8 മുതൽ

പ്രതികളെല്ലാം വിയ്യൂരിലേക്ക്; ജയിൽ മാറ്റം വേണമെങ്കിൽ പ്രത്യേകം അപേക്ഷിക്കാം

2027 സെൻസസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കേന്ദ്ര വിവരാവകാശ കമ്മിഷണറായി പി.ആർ. രമേശ്; പദവിയിലെത്തുന്ന ആദ്യ മലയാളി

"കേരളവും സര്‍ക്കാരും അവള്‍ക്കൊപ്പം''; ഐഎഫ്എഫ്കെ ഉദ്ഘാടനം ചെയ്ത് സജി ചെറിയാൻ