പിണറായി വിജയൻ

 
Kerala

"ഒന്നേകാൽ മണിക്കൂറാണ് വൈദ്യുതി തടസപ്പെട്ടത്"; ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് പിണറായി വിജയൻ

വൈദ്യുതി ലഭ്യതയിൽ കുറവുണ്ടാകാം. അതു മുൻകൂട്ടിക്കണ്ട് വാങ്ങാൻ നടപടി സ്വീകരിക്കണമെന്നും പിണറായി പറഞ്ഞു.

നീതു ചന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിദ്യാർഥികൾ ഓണ പരീക്ഷയ്ക്ക് തയാറെടുത്തു കൊണ്ടിരിക്കുന്ന സമയമാണ്. ഒന്നേ കാൽ മണിക്കൂറാണ് കഴിഞ്ഞ ദിവസം വൈദ്യുതി തടസപ്പെട്ടത്.

നിയന്ത്രണം മുൻ കൂട്ടി അറിയിക്കാത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈദ്യുതി ലഭ്യതയിൽ കുറവുണ്ടാകാം. അതു മുൻകൂട്ടിക്കണ്ട് വാങ്ങാൻ നടപടി സ്വീകരിക്കണമെന്നും പിണറായി പറഞ്ഞു.

സർക്കാർ മുൻ കൂട്ടി നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. വൈദ്യുതി കരാറുമായി വിയോജിപ്പോടെ മുന്നോട്ടു പോകാനായിരുന്നു എൽഡിഎഫ് സർക്കാർ തീരുമാനിച്ചിരുന്നത്. കരാർ റദ്ദാക്കിയത് റെഗുലേറ്ററി കമ്മിഷനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ എയർ മാർഷൽ ജീതേന്ദ്ര മിശ്ര രാമക്ഷേത്ര ട്രസ്റ്റ് സിഇഒ

കുഞ്ഞിന്‍റെ ഡ‍യപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണം പിടിച്ചു

പ്രളയം: സംഭാവന വേണ്ട, ഇന്ത്യയും ചൈനയും യുഎസും നഷ്ടപരിഹാരം നൽകണമെന്ന് നേപ്പാൾ

ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്!! വെള്ളിയാഴ്ച ഒരു മണിക്കൂറോളം യുപിഐ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നു; പുതിയ പേര് പ്രഖ്യാപിച്ച് സർക്കാർ