ചാർജ് ചെയ്യുന്നതിനിടെ പവർബാങ്ക് പൊട്ടിത്തെറിച്ചു; തിരൂരിൽ വീട് പൂർണമായും കത്തി നശിച്ചു

 
file image
Kerala

ചാർജ് ചെയ്യുന്നതിനിടെ പവർബാങ്ക് പൊട്ടിത്തെറിച്ചു; തിരൂരിൽ വീട് പൂർണമായും കത്തി നശിച്ചു

ഓല മേഞ്ഞ വീടായതിനാൽ തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു.

നീതു ചന്ദ്രൻ

തിരൂർ: ചാർജ് ചെയ്യുന്നതിനിടെ പവർബാങ്ക് പൊട്ടിത്തെറിച്ചതിനു പിന്നാലെ വീട് പൂർണമായും കത്തി നശിച്ചു. തിരൂർ തലക്കാട് പഞ്ചായത്തിലെ മുക്കിലപ്പീടിക അബൂബക്കർ സിദ്ദിഖിന്‍റെ വീടാണ് കത്തിയത്. ഓല മേഞ്ഞ വീടായതിനാൽ തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു. സംഭവ സമയത്ത് വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. പവർ ബാങ്ക് ചാർജറിൽ കുത്തിയിട്ടിരിക്കുകയായിരുന്നു.

തിരൂർ ഫയർഫോഴ്സ് എത്തുമ്പോഴേക്കും നാട്ടുകാർ തീ പാതിയും അണച്ചിരുന്നു. ബന്ധുവീട്ടിലേക്ക് സന്ദർശനത്തിന് പോയ സിദ്ദിഖിനെയും കുടുംബത്തിനെയും നാട്ടുകാരാണ് വിവരം അറിയിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ടിക്കറ്റ് നിരക്ക് കൂട്ടി റെയിൽവേയുടെ ഇരുട്ടടി; ഡിസംബർ 26 മുതൽ വർധന

ആനച്ചാൽ ഗ്ലാസ് ബ്രിഡ്ജിന് ആദ്യ ദിനം തന്നെ സ്റ്റോപ്പ് മെമ്മോ

തദ്ദേശ തെരഞ്ഞെടുപ്പ്; ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ശബരിമല വിമാനത്താവളം വിജ്ഞാപനം റദ്ദാക്കി; പുതിയ പഠനം നടത്തണമെന്ന് ഹൈക്കോടതി

കഥപറയാൻ ഇനി ശ്രീനിയില്ല; ഔദ്യോഗിക ബഹുമതിയോടെ വിടചൊല്ലി മലയാളക്കര