.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

പ്രതി എസ്. സമ്പത്ത്

 
Kerala

പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചു; പൂജാരി അറസ്റ്റിൽ

കൊല്ലം കരുനാഗപ്പള്ളി സ്വദേശി എസ്.സമ്പത്തിനെയാണ് പൊലീസ് പിടികൂടിയത്

Jisha P.O.

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതിയായ പൂജാരിയെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി എസ്.സമ്പത്തിനെയാണ് ബംഗലുരൂവിൽ നിന്ന് പൊലീസ് പിടികൂടിയത്. പരിചയക്കാരിയായ സ്ത്രീകളുടെ സ്കൂൾ വിദ്യാർഥികളായ രണ്ട് കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് സമ്പത്തിനെതിരേ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിദേശത്തായിരുന്ന സ്ത്രീ മക്കളെ പരിപാലിക്കാനായാണ് ഇയാളെ ഏൽപ്പിച്ചത്.

തുടർന്ന് കുട്ടികൾക്കൊപ്പം താമസിച്ചുവരുന്നതിനിടെയാണ് കഴിഞ്ഞ ഒന്നര വർഷമായി ഇയാൾ ഉപദ്രവം കാട്ടിയതെന്നാണ് പരാതിയിലുള്ളത്.

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്തിരുന്നു. കുട്ടികളുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് സമ്പത്തിനെതിരേ കേസെടുത്തത്. ഡൽഹിയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബംഗലുരുവീൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേരളത്തിന് പുറത്തും അകത്തും പലയിടങ്ങളിൽ ഇയാൾ പൂജാരിയായി പ്രവർത്തിച്ചിരുന്നു. വടകര പൊലീസ് എസ്എച്ച്ഒ കെ.മുരളീധരന്‍റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്‌ടർ രഞ്ജിത്ത്, എഎസ്ഐമാരായ ഗണേഷൻ, സിജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സമാധാനം വേണം: ട്രംപിനോട് മോദി

''പോസ്റ്ററുകൾ പുഴയിലൊഴുക്കി, വോട്ട് ചെയ്യരുതെന്ന് വീട് കയറി പറഞ്ഞു'', സ്വന്തം പാർട്ടിക്കാർ തോൽപ്പിച്ചെന്ന് മുൻ മന്ത്രി

ജഗ് വസന്തും പൈന്‍ ഗ്യാസും ഇന്ത്യയിലേക്ക്

റിപ്പോർട്ടർ ചാനലിന്‍റെ സുരക്ഷാ ക്ലിയറൻസ് കേന്ദ്രം പിൻവലിച്ചു

SSLC മൂല്യനിർണയം മാറ്റിവച്ചു