VD Satheesan file
Kerala

മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്ക് പോസ്റ്റ്; പ്രിൻസിപ്പലിന് സസ്പെൻഷൻ

മുഖ്യമന്ത്രി വി.ഡി. സതീശനെ അപമാനിച്ചെന്ന പരാതിയെ തുടര്‍ന്ന് ആറ്റിങ്ങല്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജവാദ് സുബൈറിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു

Thiruvananthapuram Bureau

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ സമൂഹിക മാധ്യമം വഴി അപമാനിച്ചെന്ന പരാതിയില്‍ പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റേതാണ് നടപടി.

ആറ്റിങ്ങല്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പലും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം തിരുവനന്തപുരം ജില്ലാ മുന്‍ കോ ഓര്‍ഡിനേറ്ററുമായ ജവാദ് സുബൈറിനെ ആണ് സസ്‌പെന്‍ഡ് ചെയ്തത്.

ഈ മാസം 31ന് സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ ഇരിക്കവേയാണ് നടപടി. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ അധ്യാപകനെതിരേ നേരത്തെ കേസെടുത്തിരുന്നു.

ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്.

പ്ര‌സവത്തിനു ശേഷം വൃക്കരോഗികളായി അഞ്ച് അമ്മമാർ; ദയാവധത്തിന് അപേക്ഷിച്ച് കുടുംബങ്ങൾ

മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരേ അശ്ലീല പരാമർശം; യൂട്യൂബർക്കെതിരേ കേസ്

ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വയോധിക ദമ്പതികൾക്ക് പരുക്ക്; വീട് തകർന്നു

ഡോക്റ്റർ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; ഭാര്യ കസ്റ്റഡിയിൽ

"പകൽ സൺ ഉഷാറാക്കും... രാത്രി സണ്ണി എടങ്ങേറാക്കും.., ബിസ്മയത്തിന്‍റെ അതിതീവ്ര നാളുകൾ"; സർക്കാരിനെ പരിഹസിച്ച് ശിവൻകുട്ടി