Kerala

രാഹുൽ ഗാന്ധിയുടെ അയോഗ്യത; രാജ്യ വ്യാപകമായി പ്രതിഷേധിച്ച് കോൺഗ്രസ്

ന്യൂഡൽഹി: പാലർമെന്‍റിൽ നിന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് രാജ്യ വ്യാപകമായി സത്യാഗ്രഹ സമരം നടത്തും. വൈകിട്ട് 5 മണിവരെയാണ് സത്യാഗ്രഹസമരം. രാജ്ഘട്ടിൽ വെച്ച് നടക്കുന്ന സത്യാഗ്രഹത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളും സമരത്തിൽ പങ്കെടുക്കും.

രാഹുലിനെതിരെ ബിജെപി പ്രതികാര നടപടികൾ കൈക്കൊള്ളുവെന്നാരോപിച്ച് കോൺഗ്രസ് നടത്തുന്ന സത്യാഗ്രഹ സമരവും ഇന്ന് നടക്കും. എഐസിസിയുടെ ആഹ്യാനപ്രകാരം ജില്ലാ കേന്ദ്രങ്ങളിലാണ് സമരം. രാവുലെ 10-5 വരെ നടത്തുന്ന സത്യാഗ്രഹം ഡിസിസിയുടെടെ നേതൃത്വത്തിലാണ് നടത്തുക. തിരുവനന്തപുരം കിഴക്കേ കോട്ടയിലെ ഗാന്ധിപാർക്കിന് നടക്കുന്ന സത്യാഗ്രഹം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉദ്ഘാടനം ചെയ്യും. എറണാകുളം കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധം പ്രതിപക്ഷ നേതാവ് വീടി സതീശൻ ഉദ്ഘാടനം ചെയ്യും.

ഡ്രൈവിങ് ടെസ്റ്റ്: സർക്കുലർ റദ്ദാക്കണമെന്ന ഹർജി പരിഗണനയിൽ

അമേഠിയിലേക്ക് രാഹുലിന്‍റെ ഫ്ലക്സുകളും ബോർഡുകളും ; സസ്പെൻസ് അവസാനിപ്പിക്കാതെ കോൺഗ്രസ്

മേയർ ആര്യ രാജേന്ദ്രന് അശ്ലീലസന്ദേശം അയച്ചയാൾ അറസ്റ്റിൽ

തൃശൂരും മാവേലിക്കരയും ഉറപ്പിച്ച് സിപിഐ

യുവ സംഗീത സംവിധായകൻ അന്തരിച്ചു