File Image 
Kerala

കേരളത്തിന് എല്ലാ നിലകളിലും അഭിമാനകരമായ വളർച്ച: മുഖ്യമന്ത്രി

ആഭ്യന്തര വളർച്ച 2016 ൽ 9. 6 ശതമാനം ആയിരുന്നത് കഴിഞ്ഞ സാമ്പത്തിക വർഷം 17. 6 ശതമാനമായി വർധിച്ചു.

MV Desk

ആലപ്പുഴ: കേരളം എല്ലാ നിലകളിലും അഭിമാനകരമായ വളർച്ചയാണു നേടുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നൂറാം നവകേരള സദസ് വേദിയായ ആലപ്പുഴ എസ്ഡിവി സ്‌കൂൾ മൈതാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര വളർച്ച 2016 ൽ 9. 6 ശതമാനം ആയിരുന്നത് കഴിഞ്ഞ സാമ്പത്തിക വർഷം 17. 6 ശതമാനമായി വർധിച്ചു.

8 ശതമാനത്തിന്‍റെ വർധന. തനതു വരുമാനത്തിൽ 2016 ൽ 26 ശതമാനത്തിൽ നിന്ന് 67 ശതമാനമായി വർധിപ്പിക്കാൻ സാധിച്ചു. ആഭ്യന്തര ഉത്പാദനം 56000 കോടിയിൽ നിന്ന് ഇരട്ടിയാക്കി 10, 17, 000 കോടി എന്ന നിലയിലേക്ക് ഉയർത്തി. പ്രതിശീർഷ വരുമാനം 2,28,000 രൂപയായി ഉയർത്തി. കഴിഞ്ഞ സാമ്പത്തിക വർഷം നികുതി വരുമാനം 23,000 കോടി രൂപയുടെ വർധനവാണ് നേടിയത്. അകെ റവന്യു വരുമാനത്തിന്‍റെ 67 ശതമാനം സംസ്ഥാനത്തിന്‍റെ തനതു വരുമാനം ആണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഈ സാമ്പത്തിക വർഷം സംസ്ഥാനം സ്വയം 71 ശതമാനം ചെലവ് വഹിക്കേണ്ടി വരും. ഇത് ചെലവിന്‍റെ ബാധ്യത കൂട്ടുന്നു. കേന്ദ്ര വിഹിതത്തെ 29 ശതമാനമാക്കി ഇത് കുറയ്ക്കുന്നു. ദേശീയശരാശരി 45 ശതമാനം ആയി നിൽക്കുമ്പോൾ ആണ് കേരളത്തോട് ഈ അവഗണന. എന്നാൽ ഇതിനെ എല്ലാം കൃത്യമായി കേരളം അതിജീവിക്കുന്നു. ഏഴ് വർഷത്തിൽ കേരളത്തിന് ലഭിക്കേണ്ട തുകയിൽ വന്ന കുറവ് 10,7500 കോടി രൂപയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പൊലീസ് ചലച്ചിത്ര അക്കാഡമിക്ക് നോട്ടീസ് നൽകും

താമരശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്; നാലാം വളവ് മുതൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു

"ആദ്യം രാഹുലിനെ കണ്ടു, മെസിയോട് പിണങ്ങി മോദി രാജ്യം വിട്ടു''; വിമർശനവുമായി സന്ദീപ് വാര്യർ

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; 4 പേർക്ക് പരുക്ക്

കാഴ്ച മറച്ച് പുകമഞ്ഞ്; യമുന എക്സ്പ്രസ്‍വേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു, നാല് മരണം