നിയമന തട്ടിപ്പ്: ക്രൈംബ്രാഞ്ച് ആവശ‍്യപ്പെട്ട രേഖകൾ കൈമാറി പിഎസ്‌സി

 

File photo

Kerala

നിയമന തട്ടിപ്പ്: ക്രൈംബ്രാഞ്ച് ആവശ‍്യപ്പെട്ട രേഖകൾ കൈമാറി പിഎസ്‌സി

ഉദ‍്യോഗാർഥികളുടെ പട്ടിക, അഭിമുഖത്തിന് വിളിച്ചവർ‌, ഓൺസ്ക്രീൻ മാർക്കിന്‍റെ വിവരം തുടങ്ങിയ രേഖളാണ് പിഎസ്‌സി ക്രൈംബ്രാഞ്ചിന് നൽകിയത്

Aswin AM

തിരുവനന്തപുരം: നിയമന, പരീക്ഷാക്രമക്കേടുകളെ പറ്റി ക്രൈംബ്രാഞ്ച് ആവശ‍്യപ്പെട്ട രേഖകൾ പിഎസ്‌സി കൈമാറി. ക്രൈംബ്രാഞ്ചിന് രേഖകൾ കൈമാറി പിഎസ്‌സി. ചോദ‍്യപേപ്പർ, ഉത്തര സൂചിക, ഉദ‍്യോഗാർഥികളുടെ പട്ടിക, അഭിമുഖത്തിന് വിളിച്ചവർ‌, ഓൺസ്ക്രീൻ മാർക്കിന്‍റെ വിവരം തുടങ്ങിയ രേഖളാണ് പിഎസ്‌സി ക്രൈംബ്രാഞ്ചിന് നൽകിയത്.

പ്ലാനിങ് ബോർഡിലുള്ള മൂന്ന് വിഭാഗങ്ങളുടെ ചീഫ് നിയമനത്തിലെ ക്രമക്കേടുകളെ പറ്റിയുള്ള പരാതികളിലാണ് രേഖകൾ തേടിയത്. അന്വേഷണവുമായി പിഎസ്‌സി സഹകരിക്കുന്നുണ്ടെന്ന് അന്വേഷണ സംഘം വ‍്യക്തമാക്കി.

നിയമന തട്ടിപ്പിൽ‌ മുഴുവൻ രേഖകൾ നൽകണമെന്ന് വിവരാവകാശ കമ്മിഷൻ ആവശ‍്യപ്പെട്ടിരുന്നുവെങ്കിലും പിഎസ്‌സി തള്ളുകയായിരുന്നു. വിവരാവകാശ കമ്മിഷന്‍റെ ഉത്തരവിനെതിരേ അപ്പീൽ നൽകുമെന്നും പിഎസ്‌സി വ‍്യക്തമാക്കിയിരുന്നു.

മാസപ്പടിക്കേസിൽ ഇഡി ഭീഷണിപ്പെടുത്തി മൊഴിയെടുത്തു; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി റിയാസിന്‍റെ സുഹൃത്ത്

ജോർദാനിൽ ഇറാന്‍റെ ആക്രമണം; നിരവധി യുഎസ് പോർവിമാനങ്ങൾക്ക് നാശനഷ്ടം

ദുലീപ് ട്രോഫി ഫൈനലിൽ സൗത്ത് സോണിനെതിരേ കൂറ്റൻ ലീഡെടുത്ത് ഈസ്റ്റ് സോൺ

മധ‍്യപ്രദേശിൽ വ‍്യാജ മദ‍്യം കഴിച്ച് 15 പേർ മരിച്ച സംഭവം; ജുഡീഷ‍്യൽ അന്വേഷണത്തിന് ഉത്തരവ്

മുൻ പഞ്ചാബ് മന്ത്രിയും ബിജെപി നേതാവുമായ ചുന്നി ലാൽ അന്തരിച്ചു