CK Janu | PV Anwar
കൊച്ചി: പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിൽ. അസോസിയേറ്റ് അംഗങ്ങളാക്കാൻ യുഡിഎഫ് യോഗത്തിൽ ധാരണയായി. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഹകരിച്ചവരെയാണ് അസോസിയേറ്റ് അംഗങ്ങളാക്കാൻ തീരുമാനമായത്.
അതേസമയം, കേരള കോൺഗ്രസ് എം വിഷയത്തിൽ ഇനി ഇടപെടേണ്ടെന്നും നിലപാട് അവർ പറയട്ടെ എന്നും യോഗത്തിൽ തീരുമാനിച്ചു.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനായി ഒരുങ്ങുകയാണ് യുഡിഎഫ്. സീറ്റ് വിഭജനം നേരത്തെ തീർക്കാനാണ് നീക്കം. ജനുവരിയിൽ സീറ്റ് വിഭജനം തീർക്കാൻ യോഗത്തിൽ ധാരണയായിട്ടുണ്ട്.