ആർ. ശ്രീലേഖ‌

 
Kerala

പോക്സോ കേസിലെ എഫ്ഐആർ റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് ആർ. ശ്രീലേഖ

പോക്സോ കേസിലെ ഇരകളുടെ പേര് വെളിപ്പെടുത്തിയെന്നായിരുന്നു ശ്രീലേഖയ്ക്കെതിരേ മ‍്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസ്

Aswin AM

തിരുവനന്തപുരം: തനിക്കെതിരായ പോക്സോ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നാവശ‍്യപ്പെട്ട് ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ ഹൈക്കോടതിയെ സമീപിച്ചു.

പോക്സോ കേസിലെ ഇരകളുടെ പേര് വെളിപ്പെടുത്തിയെന്നായിരുന്നു ശ്രീലേഖയ്ക്കെതിരേ മ‍്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. തന്‍റെ വാദം കേൾക്കാതെയാണ് പരാതി മജിസ്ട്രേറ്റ് പൊലീസിന് കൈമാറിയതെന്നാണ് ശ്രീലേഖ ഹർജിയിൽ ഉന്നയിച്ചത്.

ശ്രീലേഖയുടെ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ടെങ്കിലും ഇടക്കാല സ്റ്റേ നൽകിയിട്ടില്ല. തനിക്കെതിരേ വ‍്യക്തിഹത‍്യ നടത്താൻ വേണ്ടി മാത്രം ഉയർത്തികൊണ്ടുവന്ന പരാതിയാണിതെന്നും പ്രായപൂർത്തിയായവരുടെ പേരുകൾ മാത്രമാണ് താൻ പറഞ്ഞതെന്നുമായിരുന്നു ശ്രീലേഖ മാധ‍്യമങ്ങളോട് പറഞ്ഞത്.

ചീട്ട് കൊട്ടാരം പോലെ തകർന്ന് സൺറൈസേഴ്‌സ്; വമ്പൻ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്

തമിഴക വെട്രി കഴകത്തിന് പിന്തുണ: മന്നാർഗുഡി എംഎൽഎ എസ്. കാമരാജിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

'65 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും 45 ദിവസത്തേക്കുള്ള എൽപിജി ശേഖരവുമുണ്ട്': ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി

വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വിജയ്

മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 പേർ മരിച്ചു; 3 പേർക്ക് പരുക്ക്