രാജ്മോഹൻ ഉണ്ണിത്താൻ

 
Kerala

രാഹുൽ സ്വന്തം രാഷ്ട്രീയഭാവി ഇല്ലാതാക്കി; കോൺഗ്രസ് എടുത്ത തീരുമാനം ശരിയായിരുന്നുവെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

നാറിയവനെ ചുമന്നാൽ ചുമന്നവനും നാറുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

Jisha P.O.

കാസർകോട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈം​ഗിക പീഡന പരാതിയിൽ പ്രതികരിച്ച് കോൺ​ഗ്രസ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ. ആരോപണത്തിൽ അടിസ്ഥാനം ഉണ്ടെന്ന് കണ്ടാണ് രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്പെന്‍റ് ചെയ്തതെന്നും, രാഹുൽ വടി കൊടുത്ത് അടി വാങ്ങിയെന്നും രാജ്മോഹൻ ‌ഉണ്ണിത്താൻ പ്രതികരിച്ചു.

പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും രാഹുൽ പാർട്ടിയെയും ഇരയെയും മാധ്യമങ്ങളെയും വെല്ലുവിളിച്ചു.

പി.ആർ ഏജൻസിയെ ഉപയോഗിച്ച് കോൺ​ഗ്രസ് നേതാക്കളെ രാഹുൽ ആക്രമിച്ചു. പ്രസവിച്ച അമ്മയെ തല്ലിയാൽ രണ്ട് അഭിപ്രായം വരാൻ പാടില്ല. കോൺ​ഗ്രസ് പാർട്ടി എടുത്ത തീരുമാനം ശരിയായിരുന്നു.ഇരയെ പുറത്ത് എത്തിച്ചത് രാഹുൽ മാങ്കൂട്ടത്തിൽ തന്നെയാണ്. നിയമം നിയമത്തിന്‍റെ വഴിക്ക് പോകണം. വലിയ രാഷ്ട്രീയ ഭാവി ഉണ്ടായിരുന്ന ചെറുപ്പക്കാരൻ സ്വയം അതില്ലാതാക്കി. ഒരിക്കലും രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാൻ സാധിക്കാത്ത രീതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ മാറി. നാറിയവനെ ചുമന്നാൽ ചുമന്നവനും നാറുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ലുക്ക്ഔട്ട് നോട്ടീസ് ;അറസ്റ്റിനുള്ള നീക്കം സജീവമാക്കി പൊലീസ്

ബിഎൽഒയെ മർദിച്ച കേസ്; ദേലംപാടി സിപിഎം ലോക്കൽ സെക്രട്ടറി അറസ്റ്റിൽ

രാഹുലിനെതിരായ കേസ്; പരാതിക്ക് പിന്നിൽ ആസൂത്രിത നീക്കമെന്ന് എം.എം. ഹസൻ

രാഗം തിയെറ്റർ നടത്തിപ്പുകാരനെ ആക്രമിച്ച കേസ്; ചലചിത്ര നിർമാതാവിനെതിരേ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി

ലൈംഗിക പീഡന പരാതി; രാഹുലിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു, അറസ്റ്റ് ഉടൻ ഉണ്ടായേക്കും