രാഹുൽ ഈശ്വർ 
Kerala

അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിന്‍റെ ജാമ‍്യാപേക്ഷ തള്ളി

അഡീഷണൽ ചീഫ് ജുഡീഷ‍്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ‍്യം നിഷേധിച്ചത്

Aswin AM

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ലൈംഗികപീഡന പരാതി നൽകിയ യുവതിയെ സമൂഹമാധ‍്യമത്തിലൂടെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിന്‍റെ ജാമ‍്യഹർജി കോടതി തള്ളി.

രാഹുൽ ഈശ്വർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രോസിക‍്യൂഷൻ വാദം അംഗീകരിച്ച് അഡീഷണൽ ചീഫ് ജുഡീഷ‍്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ‍്യം നിഷേധിച്ചത്.

സമൂഹമാധ‍്യമത്തിലെ പോസ്റ്റുകൾ ഉൾപ്പടെ പിൻവലിക്കാമെന്ന് രാഹുൽ വാദത്തിനിടെ പറഞ്ഞെങ്കിലും കുറ്റകൃത‍്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് കോടതി ജാമ‍്യം തള്ളുകയായിരുന്നു.

കേസിൽ അഞ്ചാം പ്രതിയാണ് രാഹുൽ ഈശ്വർ. അതേസമയം, ശാരീരിക അസ്വസ്ഥകളെ തുടർന്ന് രാഹുലിനെ വെള്ളിയാഴ്ച വൈകിട്ട് തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ജയ്‌സ്വാളിന് ഏകദിനത്തിൽ കന്നി സെഞ്ചുറി; ദക്ഷിണാഫ്രിക്കൻ പരീക്ഷ വിജയിച്ച് ഇന്ത‍്യ

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചുകൊന്നു

"കേരള സർക്കാർ ജനങ്ങൾക്കു വേണ്ടി ഒന്നും ചെയ്തില്ല"; വിമർശനവുമായി ഖുശ്ബു

ജാമ‍്യ ഹർജി തള്ളിയതിനു പിന്നാലെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ

ഇന്ത‍്യയിലെത്തിയ പുടിന് വെജിറ്റേറിയൻ ഭക്ഷണം വിളമ്പിയതിൽ വിമർശനവുമായി കോൺഗ്രസ് എംപി