തൃശൂര്‍: ചാനല്‍ ചര്‍ച്ചകളില്‍ നടി ഹണി റോസിനെതിരേ മോശം പരാമർശം നടത്തിയെന്നാരോപിച്ച് രാഹുല്‍ ഈശ്വറിനെതിരേ വീണ്ടും പരാതി. തൃശൂര്‍ സ്വദേശി സലിം എന്നയാളാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. ചാനല്‍ ചര്‍ച്ചകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടേയും ഹണി റോസിനെ അപമാനിക്കുന്നു എന്നാണ് പരാതി.
അതേസമയം, ഹണി റോസ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടില്ല. പരാതി വിശദമായി പരിശോധിച്ചുവരികയാണെന്നാണ് വിശദീകരണം.
നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാവും കേസിൽ തുടർ നടപടികളുണ്ടാവുക. ഇത് സൈബര്‍ ക്രൈമിന്‍റെ പരിധിയില്‍ വരുമോയെന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ കേസ് സൈബര്‍ സെല്ലിന് കൈമാറും.