കോൺഗ്രസ് നിർമിക്കുന്ന ഭവനങ്ങൾക്ക് രാഹുൽ‌ഗാന്ധി തറക്കല്ലിട്ടു

 
Kerala

മുണ്ടക്കൈ-ചൂരൽമല ദുരന്തം; കോൺഗ്രസ് നിർമിക്കുന്ന വീടുകൾക്ക് രാഹുൽ‌ ഗാന്ധി തറക്കല്ലിട്ടു

ദുരന്തത്തിൽ നാശനഷ്ടം നേരിട്ട ബിൽഡിങ് ഉടമകൾക്ക് 5 ലക്ഷം രൂപ വീതവും കൈമാറി

Jisha P.O.

വയനാട്: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് നിർ‌മിക്കുന്ന ഭവന നിർമാണ പദ്ധതിയുടെ തറക്കല്ലിടൽ രാഹുൽ ഗാന്ധി നടത്തി. ദുരന്തത്തിൽ നാശനഷ്ടം നേരിട്ട ബിൽഡിങ് ഉടമകൾക്ക് 5 ലക്ഷം രൂപ വീതവും കൈമാറി. അതിജീവനത്തിന്‍റെ പാതയിൽ ഒപ്പം തന്നെയുണ്ടാകുമെന്ന് രാഹുൽഗാന്ധി പറഞ്ഞു.

ഭൂമി ഏറ്റെടുക്കുന്നതിൽ ചില സാങ്കേതിക തടസങ്ങൾ ഉണ്ടായി. ഇപ്പോൾ തനിക്ക് പ്രതീക്ഷയുണ്ട്. നിർമാണം പൂർത്തിയാക്കി എത്രയും വേഗം വീടുകൾ നൽകാൻ കഴിയുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ദുരന്തഭൂമിയിലെ കാഴ്ചകൾ കണ്ണിൽ നിന്ന് മായില്ലെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി പറഞ്ഞു. ദുരന്തത്തിനിടയ്ക്ക് സമാധാനം ലഭിച്ചത് എല്ലാവരും ഒന്നിച്ച് നിൽക്കുന്നത് കണ്ടപ്പോഴാണ്. അന്ന് മുതൽ ഇന്ന് വരെ വയനാട്ടുകാരുടെ കുടുംബാംഗമാണ് താനെന്നും പ്രിയങ്ക പറഞ്ഞു.

കെ.സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. മേപ്പാടി കുന്നംപറ്റയിലാണ് കോൺഗ്രസ് ഭവന നിർമാണ പദ്ധതിയ്ക്കായി ഭൂമി ഏറ്റെടുത്തിട്ടുള്ളത്.

എൺപതാം സ്വാതന്ത്ര്യദിനാ​ഘോഷ നിറവിൽ രാജ്യം; ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി

റിലയൻസ് - റോൾസ് റോയ്സും ചേർന്ന് ഇന്ത്യക്കു വേണ്ടി ഫൈറ്റർ വിമാനം നിർമിക്കും

ജയിൽ മെനുവിൽ നിന്ന് മട്ടൻ കട്ടാകും

മെസിയുടെ പേരിൽ തട്ടിപ്പ്: ത്രിതല അന്വേഷണത്തിന് സർക്കാർ

അര്‍ജുന്‍ ആയങ്കിയെ കുട്ടമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു