രാഹുൽ ഗാന്ധി

 
Kerala

"ക്ഷേമ പെൻഷൻ 3000 രൂപ, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര"; കേരളത്തിന് വമ്പൻ വാഗ്ദാനങ്ങളുമായി രാഹുൽ ഗാന്ധി

യുവാക്കൾക്ക് പലിശ രഹിത വായ്പ, കോളെജ് വിദ്യാർഥിനികൾക്ക് 1000 രൂപ, ഉമ്മൻ ചാണ്ടിയുടെ പേരിൽ പുതിയ ആരോഗ്യ സുരക്ഷാ പദ്ധതി എന്നിവയാണ് മറ്റു വാഗ്ദാനങ്ങൾ

നീതു ചന്ദ്രൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലേറിയാൽ നടപ്പാക്കുമെന്ന ഉറപ്പോടെ അഞ്ച് വാഗ്ദാനങ്ങൾ നൽകി രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് രാഹുലിന്‍റെ വമ്പൻ വാഗ്ദാനങ്ങൾ.

ക്ഷേമപെൻഷൻ 3000 രൂപയാക്കും, സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര, യുവാക്കൾക്ക് പലിശ രഹിത വായ്പ, കോളെജ് വിദ്യാർഥിനികൾക്ക് 1000 രൂപ, ഉമ്മൻ ചാണ്ടിയുടെ പേരിൽ പുതിയ ആരോഗ്യ സുരക്ഷാ പദ്ധതി എന്നിവയാണ് രാഹുൽ വാഗ്ദാനം ചെയ്തിരിക്കുന്നത്.

സമാപന പൊതുസമ്മേളനത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍, ദീപദാസ് മുന്‍ഷി, പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ഡോ. ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, മറ്റ് എംപിമാര്‍, എംഎല്‍എമാര്‍, യുഡിഎഫ് നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ ശമ്പളം പരിഷ്കരിച്ചു

ലോകകപ്പിനു ശേഷം സൂര‍്യകുമാർ യാദവ് ക‍്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞേക്കും; നായകനായി സഞ്ജു?

കോടിയേരി നൽകിയ ഉറപ്പുകൾ പാലിക്കപ്പെടണം; നിയമസഭാ തെരഞ്ഞെടുപ്പിൽ 6 സീറ്റെന്ന ആവശ്യത്തിലുറച്ച് ആർ​ജെ​ഡി

ഏഴു രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചു

ഐആർഐഎസ് ലവാന്‍റെ ദൃശ്യം പകർത്തി; കൊച്ചിയിൽ 2 മാധ്യമപ്രവർത്തകർ അറസ്റ്റിൽ