rahul mamkootathil against padmaja venugopal 
Kerala

'പൊളിറ്റിക്കൽ തന്തയ്ക്ക് പിറക്കാത്ത മകൾ': രാഹുല്‍ മാങ്കൂട്ടത്തില്‍

കരുണാകരന്‍റെ മതേതര പാരമ്പര്യത്തെ ചാണക്കുഴിയിൽ കൊണ്ടുവന്നു തള്ളാൻ അദ്ദേഹം എന്തു പാതകമാണ് പദ്മജയോട് ചെയ്തത്.

തിരുവനന്തപുരം: ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ച പദ്മജ വേണുഗോപാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ചാണകക്കുഴിയിലാണ് വീണതെന്നും കരുണാകരന്‍റെ പാരമ്പര്യം പദ്മജ ഇനി ഉപയോഗിച്ചാല്‍ തെരുവില്‍ തടയുമെന്നും രാഹുല്‍ പറഞ്ഞു.

ഒരിക്കൽ കരുണാകരൻ കോൺഗ്രസ് വിടുന്നതിനെപ്പറ്റി ആലോചിച്ചപ്പോൾ അന്ന് പദ്മജ പറഞ്ഞത്, എന്‍റെ അച്ഛനാണ് കോൺഗ്രസ് ഉണ്ടാക്കിയത്, ഞാൻ തന്തയ്ക്ക് പിറന്ന മകളാണെന്നാണ്. ഇന്നു പദ്മജയെ കേരളീയ പൊതുസമൂഹം വിശേഷിപ്പിക്കേണ്ടത് തന്തയ്ക്ക് പിറന്ന മകൾ എന്നാണോ, തന്തയെ കൊന്ന സന്താനം എന്നാണോ എന്നാണ് ചോദിക്കാനുള്ളത്. കരുണാകരന്‍റെ മതേതര പാരമ്പര്യത്തെ ചാണക്കുഴിയിൽ കൊണ്ടുവന്നു തള്ളാൻ അദ്ദേഹം എന്തു പാതകമാണ് പദ്മജയോട് ചെയ്തത്.

ഇനി കരുണാകരന്‍റെ മോൾ എന്നു പറഞ്ഞു നടക്കരുത്. കരുണാകരന്‍റെ പൈതൃകം പദ്മജ ഇനി എവിടെയെങ്കിലും ഉപയോഗിച്ചാൽ യൂത്ത് കോൺ‌ഗ്രസുകാർ‌ തെരുവിലിറങ്ങി പദ്മജയെ തടയും. ബയോളജിക്കലി കരുണാകരൻ പദ്മജയുടെ അച്ഛനാണ്. പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പദ്മജ അറിയപ്പെടും. ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റുകാരിയായി, ചരിത്രത്തിലെ ഏറ്റവും വലിയ പിതൃഘാതകയായി പദ്മജ അറിയപ്പെടും.

പദ്മജയെ രാഷ്‌ട്രപതിയാക്കാൻ സാധിച്ചില്ല. മുകുന്ദപുരത്ത് ജയിച്ചിരുന്നെങ്കിൽ പദ്മജയെ പ്രധാനമന്ത്രിയാക്കാമായിരുന്നു. കുറ്റിച്ചൂലിനെ നിർത്തിയാൽ പോലും കോൺഗ്രസ് ജയിക്കുന്ന കാലഘട്ടത്തിൽ പദ്മജ ജയിച്ചില്ലെന്ന് പറയുമ്പോൾ ജനം കുറ്റിച്ചൂലിനും താഴെയാണ് അവരെ കാണുന്നത്. നിയമസഭയിലേക്കു ജയിച്ചിരുന്നെങ്കിൽ പദ്മജയെ കേരളത്തിന്‍റെ മുഖ്യമന്ത്രിയാക്കാമായിരുന്നു- രാഹുൽ പരിഹസിച്ചു.

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്