രാഹുൽ മാങ്കൂട്ടത്തിൽ

 
Kerala

രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിക്ക് പുറത്ത്; നടപടി എഐസിസിയുടെ അനുമതിയോടെ

ഇനി രാഹുലിന് പാർട്ടിയുടെ കവചമില്ല

Jisha P.O.

തിരുവനന്തപുരം: ബാലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്.

നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് തീരുമാനം വന്നത്.

കോൺഗ്രസ് സ്വീകരിച്ചത് ധീരമായ നടപടി; പാർട്ടിയുടെ അന്തസ് ഉയർത്തി പിടിച്ചുവെന്ന് കെ.സി വേണുഗോപാൽ

പണം ആവശ്യപ്പെട്ട് അയൽക്കാരുടെ ഭീഷണി; ബെംഗളൂരുവിൽ 45കാരൻ ജീവനൊടുക്കി

വസീം അക്രമിന്‍റെ ടെസ്റ്റ് ക്രിക്കറ്റിലെ റെക്കോഡ് ഇനി പഴങ്കഥ, പുതിയ അവകാശി

ഇടുക്കി ജലവൈദ്യുത നിലയത്തിലെ അറ്റകുറ്റപ്പണി പൂർത്തിയായി, ബട്ടർഫ്ലൈ വാൽവ് ഉടൻ തുറക്കും; ജാഗ്രതാ നിർദേശം

എസ്ഐആർ; ജോലി സമയം കുറയ്ക്കാൻ കൂടുതൽ പേരെ നിയോഗിക്കണമെന്ന് സുപ്രീംകോടതി