രാഹുൽ മാങ്കൂട്ടത്തിൽ
File image
പാലക്കാട്: നീണ്ട 15 ദിവസത്തെ ഒളിവുജീവിതം മതിയാക്കി വോട്ട് ചെയ്യാനെത്തിയ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രവർത്തകർ വരവേറ്റത് പൂച്ചെണ്ടു നൽകി. ലൈംഗിക പീഡനക്കേസിൽ പ്രതി ചേർത്തതിനു പിന്നാലെ രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ‍്യം കോൺഗ്രസിൽ ഉയർന്നിരുന്നു.
എന്നാലിപ്പോൾ രാഹുലിനൊപ്പം പോയാൽ എന്താണെന്നും രാഹുൽ പാലക്കാട് എംഎൽഎ അല്ലെയെന്നുമാണ് കെഎസ്‌യു ജില്ലാ സെക്രട്ടറിയും പ്രവർത്തകരും പറയുന്നത്. രാഹുലിനെ അനുകൂലിക്കുന്നവർ ഇപ്പോഴും കോൺഗ്രസിൽ ഉണ്ടെന്നാണ് വ‍്യാഴാഴ്ചത്തെ സ്വീകരണം കൊണ്ട് മനസിലാക്കാൻ സാധിക്കുന്നത്.