രാഹുൽ മാങ്കൂട്ടത്തിൽ

 
Kerala

നിയമസഭയിൽ രാഹുലിന് പ്രത്യേക ബ്ലോക്ക്; സ്പീക്കറുടെ തീരുമാനം പ്രതിപക്ഷ നേതാവിന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിൽ

സഭയിൽ വരുന്ന കാര്യത്തിൽ അന്തിമ തീരുമാനം രാഹുലിന്‍റേതായിരിക്കും

Namitha Mohanan

തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങൾക്ക് പിന്നാലെ കോൺഗ്രസ് പാർട്ടിയുടെ അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്ത പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ഇനി മുതൽ നിയമസഭയിൽ പ്രത്യേക ബ്ലോക്ക്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിൽ സ്പീക്കർ എ.എൻ. ഷംസീറിന്‍റെതാണ് തീരുമാനം.

സഭയിൽ വരുന്ന കാര്യത്തിൽ അന്തിമ തീരുമാനം രാഹുലിന്‍റേതായിരിക്കും. ഇത് സംബന്ധിച്ച് രാഹുലിന്‍റെ ഭാഗത്തുനിന്നും അവധി അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലെന്നും സ്പീക്കർ പ്രതികരിച്ചു. നിയമ നിർമാണത്തിനായി ചേരുന്ന 12 ദിവസത്തെ സഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കുകയാണ്. ഒക്‌ടോബർ 10 വരെയാണ് സമ്മേളനം.

ശബരിമല സ്വർണകൊള്ള; അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസ്; അപ്പീൽ നൽകാൻ സർക്കാർ അനുമതി

വാള‍യാർ ആൾക്കൂട്ട കൊലപാതകം; കൂടുതൽ പേർ കസ്റ്റഡിയിൽ‍?

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടിൽ കോൺഗ്രസിന് മുന്നേറ്റം, പാലക്കാടും കണ്ണൂരും സിപിഎം ഒന്നാമത്, ബിജെപിക്ക് വോട്ട് കുറഞ്ഞു

വാളയാർ ആൾക്കൂട്ടക്കൊല കേസ്; പ്രതികളിൽ 4 പേർ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്