രാഹുൽ മാങ്കൂട്ടത്തിൽ
file image
ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. സുപ്രീം കോടതി അഭിഭാഷകയായ ദീപ ജോസഫ് നൽകിയ റിട്ട് ഹർജിയിൽ അതിജീവിത തടസഹർജി നൽകി.
അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതിയാണ് ദീപ ജോസഫ്. ദീപ ജോസഫിന്‍റെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് തന്‍റെ വാദം കേൾക്കണമെന്നാണ് തടസഹർജിയിലെ ആവശ്യം.
ദീപ ജോസഫിന്‍റെ റിട്ട് ഹർജിയിലെ ഉള്ളടക്കം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കേരള പൊലീസ് രജിസ്റ്റർചെയ്ത കേസ് റദ്ദാക്കണമെന്ന ആവശ്യത്തിന് പുറമെ ചില ഭരണഘടനാ വിഷയങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ടെന്നാണ് വിവരം.