സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് മഴ; വിവിധ ജില്ലകളിൽ യെലോ അലർട്ട്

 
file image
Kerala

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് മഴ; വിവിധ ജില്ലകളിൽ യെലോ അലർട്ട്

വെള്ളിയാഴ്ച ലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. അടുത്ത 5 ദിവസത്തേക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വ്യാഴാഴ്ച 5 ജില്ലകളിൽ യെലോ അലർട്ടാണ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വ‍യനാട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച ലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

മധ്യ പടിഞ്ഞാറൻ അറബിക്കടലിനു മുകളിൽ ശക്തി കൂടിയ ന്യൂനമർദം സ്ഥിതിചെയ്യുന്നു. ഇത് കിഴക്കൻ-തെക്കു കിഴക്കൻ ദിശയിൽ അറബിക്കടലിന്‍റെ മധ്യഭാഗത്തേക്ക് നീങ്ങുകയും അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു.

കന്യാകുമാരി പ്രദേശത്തും അതിനോടു ചേർന്ന ഭാഗങ്ങളിലും 1.5 കിമീ ഉയരത്തിൽ ചക്രവാത ചുഴി നിലനിൽക്കുന്നു. വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഒക്റ്റോബർ 10-ഓടെയാണ് ചക്രവാത ചുഴി രൂപപ്പെടാൻ സാധ്യത. ഇതിന്‍റെ പശ്ചാത്തലത്തിലാണ് കേരളത്തിൽ അടുത്ത 5 ദിവസം നേരിയ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്.

നിയമസഭയിലെ പ്രതിഷേധം; 3 എംഎൽഎമാർക്ക് സസ്പെൻഷൻ

91 പന്തിൽ സെഞ്ചുറി; വിമർശകരുടെ വായടപ്പിച്ച് മാർനസ് ലബുഷെയ്നെ

"ബീഫ് ബിരിയാണി വേണ്ട''; ഷെയ്ൻ നി​ഗം ചിത്രത്തിന് വെട്ട്, നിർമാതക്കൾ കോടതിയിൽ

മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിങ്; ന്യായീകരിച്ച് എം.ബി. രാജേഷ്

ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാന് തീപിടിച്ചു; വാഹനം പൂർണമായും കത്തി നശിച്ചു