അതിശക്തമായ മഴ വരുന്നു, ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

 
Kerala

അതിശക്തമായ മഴ വരുന്നു, ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലാണ് നഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്

MV Desk

കൊച്ചി: സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ അതിശക്തമായ മഴക്ക് സാധ്യത. ആറ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലാണ് നഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.

ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനൊപ്പം കേരള തീരത്ത് കള്ളക്കടൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ പുലർച്ചെ 2.30 മുതൽ രാത്രി 11.30 വരെ കേരളത്തിലെ ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ തീരങ്ങളിൽ 0.2 മുതൽ 0.7 മീറ്റർ വരെയും; കന്യാകുമാരി ജില്ലയിലെ (നീരോടി മുതൽ ആരോക്യപുരം വരെ) തീരങ്ങളിൽ ഇന്ന് രാത്രി 11.30 മുതൽ നാളെ രാത്രി 11.30 വരെ 0.8 മുതൽ 1.3 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

റൈസിങ് സ്റ്റാർസ് ഏഷ‍്യ കപ്പ്: വൈഭവ് സൂര‍്യവംശിയുടെ സെഞ്ചുറിയുടെ മികവിൽ ഇന്ത‍്യ എയ്ക്ക് ജയം

എൻഡിഎയ്ക്ക് ലഭിച്ച അംഗീകാരം; വികസിത ബിഹാറിന് വേണ്ടിയുള്ള ജനവിധിയെന്ന് അമിത് ഷാ

ശബരിമല സ്വർണക്കൊള്ള: എഫ്ഐആറുകളുടെ പകർപ്പ് ആവശ‍്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് ഇഡി

"ഇനി കേരളത്തിന്‍റെ ഊഴം": രാജീവ് ചന്ദ്രശേഖർ

ബിഹാറിൽ മഹാസഖ‍്യത്തിന്‍റെ പ്രകടനം നിരാശപ്പെടുത്തി; ആത്മപരിശോധന നടത്തണമെന്ന് തരൂർ