രാജീവ് ചന്ദ്രശേഖർ |വി. ശിവൻകുട്ടി

 
Kerala

"കേരളത്തിന് വേണ്ടി ഞാനൊന്നും ചെയ്തിട്ടില്ല": വി. ശിവൻകുട്ടിയുടെ സംവാദ ക്ഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറി രാജീവ് ചന്ദ്രശേഖർ

നേമത്തെ വികസനവുമായി ബന്ധപ്പെട്ടാണ് ശിവൻകുട്ടി രാജീവ് ചന്ദ്രശേഖരിനെ സംവാദത്തിനായി വെല്ലുവിളിച്ചത്

Namitha Mohanan

തിരുവനന്തപുരം: എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടിയുടെ വികസന സംവാദ ക്ഷണം നിരസിച്ച് നേമത്തെ എൻഡിഎ സ്ഥാനാർഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ. താൻ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി ആയിരുന്നില്ലെന്നും അതിനാൽ കേരളത്തിന് വേണ്ടി താനൊന്നും ചെയ്തിട്ടില്ലെന്നും പറഞ്ഞ രാജീവ് ശിവൻകുട്ടിയുടെ ആശയസംവാദത്തെ സ്വാഗതം ചെയ്യുന്നുവെന്നും പ്രതികരിച്ചു.

വി. ശിവൻകുട്ടി എന്ത് ചെയ്തെന്ന് ജനങ്ങൾക്കറിയാം. ജനങ്ങളെ വിഡ്ഢിയാക്കുകയാണ് ശിവൻകുട്ടി. ജയിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണിത് എന്നും രാജീവ് പറഞ്ഞു. ശിവൻകുട്ടിക്ക് എന്തും വിളിച്ചുപറയാമല്ലൊ. അതിതൊന്നും മറുപടി നൽകേണ്ട കാര്യമില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കോൺഗ്രസ്‌ ആണ് നാണം ഇല്ലാത്ത പാർട്ടി എന്നാണ് വിചാരിച്ചതെന്നും എന്നാൽ സിപിഎമ്മും ശിവൻകുട്ടിയും അതിനെ വെല്ലുവിളിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ചീട്ട് കൊട്ടാരം പോലെ തകർന്ന് സൺറൈസേഴ്‌സ്; വമ്പൻ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്

തമിഴക വെട്രി കഴകത്തിന് പിന്തുണ: മന്നാർഗുഡി എംഎൽഎ എസ്. കാമരാജിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

'65 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും 45 ദിവസത്തേക്കുള്ള എൽപിജി ശേഖരവുമുണ്ട്': ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി

വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വിജയ്

മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 പേർ മരിച്ചു; 3 പേർക്ക് പരുക്ക്