രാജീവ് ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ
റായ്പൂർ: ബിജെപി സംസ്ഥാന അധ‍്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ ഛത്തീസ്ഗഡിലേക്ക്. ബംഗളൂരുവിൽ നിന്നും 10 മണിയോടെ അദ്ദേഹം റായ്പൂർ വിമാനത്താവളത്തിലെത്തിയേക്കുമെന്നാണ് സൂചന. ഛത്തിസ്ഗഢ് ആഭ‍്യന്തരമന്ത്രിയെയും, മുഖ‍്യമന്ത്രിയെയും ദുർഗിലെ ജയിലിൽ കഴിയുന്ന മലയാളി കന‍്യാസ്ത്രീയെയും അദ്ദേഹം കാണുമെന്നാണ് വിവരം.
അതേസമയം തൃശൂർ അതിരൂപതാ ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തുമായി കഴിഞ്ഞ ദിവസം രാജീവ് കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷായുടെയും നിർദേശത്തെത്തുടർന്നാണ് രാജീവ് കൂടിക്കാഴ്ച നടത്തിയതെന്നാണ് സൂചന.