കെ.സുരേന്ദ്രൻ 
Kerala

രാജീവ് ചന്ദ്രശേഖറിന്‍റെ കഴിവുകളെ കുറച്ചു കാണേണ്ടതില്ല: കെ. സുരേന്ദ്രൻ

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരാൻ ആഗ്രഹിച്ചിരുന്നില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദേശം നൽകിയിട്ടുളള രാജീവ് ചന്ദ്രശേഖറിന്‍റെ കഴിവുകളെ കുറച്ചു കാണേണ്ട കാര്യമില്ലെന്ന് കെ. സുരേന്ദ്രൻ. രാജീവ് ചന്ദ്രശേഖർ മെയ്യ് വഴക്കമുളള രാഷ്ട്രീയ പ്രവർത്തകനാണെന്നും പാർട്ടിയെ നയിക്കാൻ യോഗ്യനാണെന്നും അത് കേന്ദ്രത്തിന് ബോധ്യമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

എന്നാൽ താൻ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരാൻ ആഗ്രഹിച്ചിരുന്നില്ലെന്നും കാലാവധി കഴിയുമ്പോൾ മാറേണ്ടിവരുമെന്ന് അറിയാമായിരുന്നുവെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ കുറിച്ച് ഔദ്യോഗികമായ വിശദീകരണം നൽകേണ്ടത് വരണാധികാരിയാണെന്നാണ് കെ. സുരേന്ദ്രൻ വ്യക്തമാക്കി.

തിങ്കളാഴ്ച ബിജെപി സംസ്ഥാന അധ്യക്ഷനെ ഔദ്യോഗികമായി പ്രഖ്യാപിക്കും. കൃത്യ സമയങ്ങളിൽ പാർട്ടിയുടെ ബൂത്ത് മുതൽ അഖിലേന്ത്യാതലം വരെയുളള പുനഃസംഘടന പൂർത്തിയാക്കുന്നത് ബിജെപി മാത്രമാണെന്നാണ് സുരേന്ദ്രന്‍റെ വാദം.

പാതിവില തട്ടിപ്പ് കേസിൽ പ്രത‍്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ടു

പകർപ്പവകാശ ലംഘനം നടത്തി, നഷ്ടപരിഹാരം വേണം; അജിത് സിനിമയ്ക്കെതിരേ ഹർജിയുമായി ഇളയരാജ

അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്തുടനീളം ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കനക്കും

നെടുമങ്ങാട് പൂക്കച്ചവടക്കാരന് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ

ഓണക്കാലത്ത് റെക്കോഡ് വിൽപ്പനയുമായി മിൽമ