എം.കെ. ചന്ദ്രശേഖർ

 
Kerala

രാജീവ് ചന്ദ്രശേഖറിന്‍റെ അച്ഛൻ കമ്മഡോർ എം.കെ. ചന്ദ്രശേഖർ അന്തരിച്ചു

1954ൽ ഇന്ത്യൻ വ്യോമസേനയിൽ പ്രവേശിച്ച എം.കെ. ചന്ദ്രശേഖർ എയർ കമ്മഡോറായി 1986 ൽ വിരമിച്ചു.

Megha Ramesh Chandran

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്‍റെ അച്ഛൻ എയർ കമ്മഡോർ മാങ്ങാട്ടിൽ കാരക്കാട് എം.കെ. ചന്ദ്രശേഖർ (92)അന്തരിച്ചു.

ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1954ൽ ഇന്ത്യൻ വ്യോമസേനയിൽ പ്രവേശിച്ച എം.കെ. ചന്ദ്രശേഖർ എയർ കമ്മഡോറായി 1986 ൽ വിരമിച്ചു. വ്യോമസേനയിൽ 11,000 മണിക്കൂറിലധികം വിമാനം പറപ്പിച്ച വൈമാനികനാണ് അദ്ദേഹം.

വിശിഷ്ട സേവാ മെഡൽ അടക്കം നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്. രാജേഷ് പൈലറ്റ് അടക്കമുള്ള പ്രമുഖരുടെ പരിശീലകനുമായിരുന്നു. തൃശൂർ ദേശമംഗലം സ്വദേശിയാണ്. ആനന്ദവല്ലിയാണ് ഭാര്യ. മകന്‍: രാജീവ് ചന്ദ്രശേഖർ മകൾ: ഡോ. ദയ മേനോൻ (യുഎസ്എ), മരുമക്കൾ: അഞ്ജു ചന്ദ്രശേഖർ, അനിൽ മേനോൻ (യുഎസ്എ). സംസ്കാരം ശനിയാഴ്ച ബംഗളൂരുവിൽ.

സർക്കാർ അതിജീവിതയ്ക്കൊപ്പം; തുടർ നടപടി ആലോചിക്കുമെന്ന് എം.വി. ഗോവിന്ദൻ

മഞ്ജു പറഞ്ഞിടത്ത് നിന്നാണ് ഗൂഢാലോചന ആരംഭിച്ചതെന്ന് ദിലീപ്; പൊലീസിന്‍റെ കള്ളക്കഥ തകർന്നുവീണു

സർക്കാർ അതിജീവിതയ്ക്കൊപ്പം; മേൽ കോടതിയിൽ പോകുന്നത് കൂട്ടായി ആലോചിക്കുമെന്ന് മന്ത്രി സജി ചെറിയാൻ

നടിയെ ആക്രമിച്ച കേസ്; നടൻ ദിലീപിനെ കോടതി വെറുതെ വിട്ടു, ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി

നടിയെ ആക്രമിച്ച കേസിന്‍റെ നാൾ വഴി