രാജ്മോഹൻ ഉണ്ണിത്താൻ, ശശി തരൂർ
കാസർഗോഡ്: ശശി തരൂർ എംപിയെ രൂക്ഷമായി വിമർശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. തരൂരിന് ചോറ് ഇവിടെയും കൂറ് അവിടെയുമാണെന്നു പറഞ്ഞ രാജ്മോഹൻ ഉണ്ണിത്താൻ അദ്ദേഹത്തിന് വേണമെങ്കിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ പോകാമെന്ന് കൂട്ടിച്ചേർത്തു.
ഈ പാർട്ടിയിൽ നിന്നും എന്താണ് അദ്ദേഹം നേടാനുള്ളതെന്നും കോൺഗ്രസ് വിട്ട് പോയവരുടെയെല്ലാം സ്ഥിതി നാം കാണുന്നില്ലേയെന്നും കോൺഗ്രസിൽ നിന്നും പുറത്താക്കിയിട്ടേ ബിജെപിയിൽ ചേരൂ എന്ന് വാശിപിടിച്ചാൽ ഈ ജന്മം അത് നടക്കാൻ പോകുന്നില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.