Ramesh Chennithala FILE
Kerala

പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്താത്തതിൽ മാനസിക വിഷമം: ചെന്നിത്തല

രണ്ടു വർഷമായി പാർട്ടിയിൽ തനിക്ക് പദവികളൊന്നുമില്ലെന്നും പരിഭവം

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​കസ​മി​തി അംഗത്വം ലഭിക്കാതിരുന്നതു സംബന്ധിച്ച് രമേശ് ചെന്നിത്തല ഒടുവിൽ നിലപാട് വ്യക്തമാക്കി. പ്ര​വ​ര്‍​ത്ത​ക സ​മി​തി രൂ​പീ​ക​ര​ണ​ത്തിൽ ഒഴിവാക്കപ്പെട്ടത് തനിക്ക് മാ​ന​സി​ക പ്ര​യാ​സ​മു​ണ്ടാ​യ​താ​യി ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചു.

തെരഞ്ഞെടുപ്പിൽ ചില പൊരുത്തക്കേടുകൾ തോന്നി. 19 വർഷം മുന്‍പ് തനിക്ക് ഉണ്ടായിരുന്ന പ്രത്യേക ക്ഷണിതാവെന്ന പദവി വീണ്ടും വന്നതിൽ അസ്വാഭാവികത തോന്നി. ദേശീയ തലത്തിൽ ജൂനിയറായിരുന്ന പലരും പ്രവർത്തിക സമതിയിൽ ഉൾപ്പെട്ടതിൽ വിഷമമുണ്ടായി എന്ന കാര്യവും സത്യമാണ്.

ആർക്കും ഉണ്ടായേക്കാവുന്ന വികാരക്ഷോഭങ്ങളാണ് അവ. വ്യക്തിരമായ ഉയർച്ച-താഴ്ചകൾക്ക് പ്രസക്തയില്ലെന്ന് പിന്നീട് ബോധ്യമായെന്നും ചെന്നിത്തല പറഞ്ഞു.

ക​ഴി​ഞ്ഞ രണ്ടു വ​ര്‍​ഷ​മാ​യി പാ​ര്‍​ട്ടി​യി​ല്‍ ത​നി​ക്ക് പ​ദ​വി​ക​ള്‍ ഒ​ന്നു​മി​ല്ല. തനിക്ക് പറയാനുള്ളതെല്ലാം ഹൈക്കമാന്‍ഡിനെ ധരിപ്പിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. കേ​ര​ള​ത്തി​ല്‍​നി​ന്ന് പ്ര​വ​ര്‍​ത്ത​ക​സ​മി​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രെ​ല്ലാം യോ​ഗ്യ​രാ​യ ആ​ളു​ക​ളാ​ണ്. എ.കെ. ആന്‍റണി, ശശി തരൂർ, കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവരെ ആത്മാർത്ഥമായി അഭിനന്ദിക്കുകയാണ്. അവർക്കൊപ്പം തന്നെ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തിയതിൽ നന്ദിയുണ്ട്. 16 നു ചേരുന്ന പ്രവർത്തകസമിയുടെ ആദ്യ യോഗത്തിൽ പങ്കെടുക്കുമെന്നും ചെന്നിത്തല അറിയിച്ചു.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി