രഞ്ജിത്ത് file image
Kerala

സംസ്ഥാന ചലച്ചിത്ര അക്കാദമി സ്ഥാനത്തു നിന്നും രാജിവച്ച് സംവിധായകൻ രഞ്ജിത്ത്

രാജിക്കത്ത് ഔദ്യോഗികമായി സാംസ്ക്കാരിക വകുപ്പിന് കൈമാറി

Namitha Mohanan

കൊച്ചി: സംസ്ഥാന ചലച്ചിത്ര അക്കാദമി സ്ഥാനത്തു നിന്നും രാജിവച്ച് സംവിധായകൻ രഞ്ജിത്ത്. രാജിക്കത്ത് ഔദ്യോഗികമായി സാംസ്ക്കാരിക വകുപ്പിന് കൈമാറി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ ബംഗാളി നടി രഞ്ജിത്തിനെതിരേ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

സമ്മർദങ്ങൾക്ക് ഒടുവിലാണ് രാജി. ആരോപണത്തിന് പിന്നാലെ സാംസ്ക്കാരിക വകുപ്പി അടക്കം രഞ്ജിത്തിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. തുടർന്ന് സർക്കാരിനെതിരേ വരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ശനിയാഴ്ച തന്നെ രഞ്ജിത്ത് രാജി വച്ചേക്കുമെന്ന വാർത്ത വന്നിരുന്നു. എന്നാൽ ഇന്ന് രാവിലെ 9.10 ഓടെയാണ് രഞ്ജിത്ത് രാജി സമർപ്പിച്ചത്. സാംസ്ക്കാരിക വകുപ്പ് രാജി സ്വീകരിക്കുക എന്നതു മാത്രമാണ് ഇനിയുള്ള നടപടി.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം