symbolic image 
Kerala

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി; ക്രൈംബ്രാഞ്ച് സിഐക്കെതിരേ കേസ്

മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. സംഭവം നടന്നത് കുറ്റിപ്പുറം സ്റ്റേഷൻ പരിതിയിലായതിനാൽ കേസ് ഇങ്ങോട്ട് മാറ്റുകയായിരുന്നു

മലപ്പുറം: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് സർക്കിൾ ഇൻസ്പെക്‌ടർക്കെതിരെ കേസ്. തൃശൂർ ക്രൈംബ്രാഞ്ച് സിഐ എ.സി പ്രമേദിനെതിരെ ആലപ്പുഴ സ്വദേശിയുടെ പരാതിയിലാണ് കുറ്റിപ്പുറം പൊലീസ് കേസെടുത്തത്.

വിവാഹ വാഗ്ദാനം നൽകി പലയിടങ്ങളിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. സംഭവം നടന്നത് കുറ്റിപ്പുറം സ്റ്റേഷൻ പരിതിയിലായതിനാൽ കേസ് ഇങ്ങോട്ട് മാറ്റുകയായിരുന്നു. കുറ്റിപ്പുറം എസ്പിയായിരുന്ന പ്രമോദിനെ ഒരു മാസം മുമ്പ് തൃശൂരിലേക്ക് സ്ഥലം മാറ്റിയിരുന്നു.

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികളില്ല; ഭർതൃ വീട്ടുകാർ യുവതിയെ കത്തിച്ചു

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; 2 വനിതാ നക്സലുകളെ വധിച്ചു

ഇടുക്കിയിൽ മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞു വീണ് 2 പേർ മരിച്ച സംഭവം; റിസോർട്ട് ഉടമകൾക്കെതിരേ കേസെടുത്തു

''വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ട്''; തെരഞ്ഞെടുപ്പ് കമ്മിഷനെിതരേ രാഹുൽ ഗാന്ധി