രാഹുൽ മാങ്കൂട്ടത്തിൽ

 
Kerala

രണ്ടാമത്തെ ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ മുൻകൂർ ജാമ്യം

വാദം കേട്ടത് അടച്ചിട്ട കോടതിയിൽ

Jisha P.O.

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗ കേസിൽ ഉപാധികളോടെ മുൻകൂർ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 23 കാരി കെപിസിസി അധ്യക്ഷന് നൽകിയ പരാതിയിലാണ് കേസെടുത്തിരുന്നത്. കെപിസിസി അധ്യക്ഷൻ പരാതി പൊലീസിന് കൈമാറിയിരുന്നു. വിവാഹ അഭ്യർത്ഥന നടത്തി, കൂട്ടികൊണ്ടുപോയി ഔട്ട് ഹൗസിൽ വച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്.

പരാതിക്കാരിയുടെ മൊഴിയും തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. അടച്ചിട്ട മുറിയിലായിരുന്നു വാദം പൂർത്തിയായത്.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ശബ്ദരേഖയും ചാറ്റുകളും പെൺകുട്ടി പൊലീസിന് കൈമാറിയിരുന്നു. കേസെടുത്ത് അന്വേഷണം നടത്താൻ എസ്പി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. പൂങ്കുഴലി പെണ്‍കുട്ടിയിൽ നിന്നും മൊഴിയെടുത്തിരുന്നു. പൊലീസ് ശേഖരിച്ച തെളിവുകള്‍ മൂൻകൂർ ജാമ്യാപേക്ഷയുടെ വാദത്തിനിടെ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന്‍റെ ആവശ്യപ്രകാരം അടച്ചിട്ട കോടതിയിലായിരുന്നു വാദം കേട്ടത്.

വിശദമായ വാദത്തിന് ശേഷമാണ് ഉത്തരവ് ബുധനാഴ്ചത്തേക്ക് മാറ്റിയത്. രാഹുലിനെതിരെയുള്ള ആദ്യ പരാതിയിൽ ജാമ്യാപേക്ഷയിൽ 15ന് വിധി പറയുന്നത് വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടുണ്ട്.

ഒളിവുജീവിതം അവസാനിപ്പിക്കാൻ രാഹുൽ; വോട്ട് ചെയ്യാനെത്തിയേക്കുമെന്ന് സൂചന

കേരളത്തിന് സുപ്രീംകോടതിയുടെ ശാസന; സത്യവാങ്മൂലം വൈകി ഫയൽ ചെയ്താൽ വൻ പിഴ

സയീദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല; കോച്ചിനെ ബാറ്റുകൊണ്ട് മർദിച്ചു

മദ്യലഹരിയിൽ യൂട്യൂബ് നോക്കി ശസ്ത്രക്രിയ ചെയ്തു; യുവതി മരിച്ചു

സിൽക്ക് ആണെന്ന പേരിൽ നൽകിയത് പോളിസ്റ്റർ ദുപ്പട്ട; തിരുപ്പതി ക്ഷേത്രത്തിന് 54 കോടി രൂപയുടെ നഷ്ടം