റാപ്പർ വേടൻ

 
Kerala

ബലാത്സംഗക്കേസ്; വേടന് ഹൈക്കോടതി മുൻകൂർ ജാമ‍്യം അനുവദിച്ചു

വ‍്യവസ്ഥകളോടെയാണ് വേടന് മുൻകൂർ ജാമ‍്യം അനുവദിച്ചിരിക്കുന്നത്

കൊച്ചി: ബലാത്സംഗക്കേസിൽ ഹിരൺ ദാസ് മുരളിയെന്ന റാപ്പർ വേടന് ഹൈക്കോടതി മുൻകൂർ ജാമ‍്യം അനുവദിച്ചു. വ‍്യവസ്ഥകളോടെയാണ് വേടന് കോടതി മുൻകൂർ ജാമ‍്യം അനുവദിച്ചിരിക്കുന്നത്.

അന്വേഷണ ഉദ‍്യോഗസ്ഥനു മുൻപിൽ സെപ്റ്റംബർ 9ന് വേടൻ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാൽ ജാമ‍്യത്തിൽ വിട്ടയക്കണമെന്നും കോടതി നിർദേശം നൽകി. തൃക്കാകര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ‍്യം ലഭിച്ചത്.

രണ്ടു വർഷങ്ങൾക്ക് മുൻപ് യുവ ഡോക്റ്ററെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഉഭയകക്ഷി സമ്മത പ്രകാരമുള്ള ബന്ധമാണെന്നായിരുന്നു കോടതിയിൽ വേടൻ‌ വാദിച്ചത്.

ബന്ധം ആരംഭിച്ച സമയത്ത് യുവതിയെ വിവാഹം ചെയ്യാൻ ഉദ്ദേശിച്ചിരുന്നതായും എന്നാൽ പിന്നീട് ബന്ധം വഷളാവുകയായിരുന്നുവെന്ന് വേടന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തു

വടകരയിൽ ഷാഫിയെ തടഞ്ഞ് ഡിവൈഎഫ്ഐ; രൂക്ഷ ഭാഷയിൽ പ്രതികരിച്ച് എംപി

അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കൃഷ്ണ കുമാറിനെതിരേ ക്രിമിനൽ കേസെടുക്കണം: സന്ദീപ് വാര്യർ

സി. കൃഷ്ണകുമാറിനെതിരായ പീഡന പരാതി; ബിജെപി ഓഫിസിലേക്ക് കോൺഗ്രസ് മാർച്ച്

''മക്കളുടെ വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കണം''; ബിജെപി എംഎൽഎ