.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Kerala

തീം ​പാ​ർ​ക്കി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പോ​യ നിരവധി കു​ട്ടി​ക​ൾ​ക്ക് പ​നി; എ​ലി​പ്പ​നിയെന്ന് സംശയം

പ​ന​ങ്ങാട് സ്കൂ​ളി​ലെ​യും എ​റ​ണാ​കു​ളം ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലെ​യും കു​ട്ടി​ക​ൾ 17നു ​തൃ​ശൂ​രി​ലെ തീം ​പാ​ർ​ക്കി​ൽ വി​നോ​ദ​യാ​ത്ര പോ​യി​രു​ന്നു

MV Desk

കൊ​ച്ചി: എ​റ​ണാ​കു​ളം സൗ​ത്ത് ഗ​വ​ൺ​മെ​ന്‍റ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലെ​യും എ​റ​ണാ​കു​ളം പ​ന​ങ്ങാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ​യും കു​ട്ടി​ക​ൾ​ക്ക് കൂ​ട്ട​ത്തോ​ടെ പ​നി. സ്വ​കാ​ര്യ ലാ​ബി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ന​ങ്ങാ​ട് സ്കൂ​ളി​ലെ 8 കു​ട്ടി​ക​ൾ​ക്ക് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും സ​ർ​ക്കാ​ർ ലാ​ബി​ലെ പ​രി​ശോ​ധ​ന ഫ​ലം വ​ന്നാ​ലെ എ​ലി​പ്പ​നി ഉ​റ​പ്പി​ക്കാ​നാ​കൂ എ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.

പ​ന​ങ്ങാട് സ്കൂ​ളി​ലെ​യും എ​റ​ണാ​കു​ളം ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലെ​യും കു​ട്ടി​ക​ൾ 17നു ​തൃ​ശൂ​രി​ലെ തീം ​പാ​ർ​ക്കി​ൽ വി​നോ​ദ​യാ​ത്ര പോ​യി​രു​ന്നു. തി​രി​ച്ചു വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് കു​ട്ടി​ക​ൾ​ക്ക് പ​നി തു​ട​ങ്ങി​യ​ത്. പ​ന​ങ്ങാ​ട് സ്കൂ​ളി​ലെ കു​ട്ടി​ക​ൾ സ​മീ​പ​ത്തെ ക്ലി​നി​ക്കി​ലാ​ണ് ആ​ദ്യം പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്. അ​വി​ടു​ത്തെ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ടു​ത്തു​ള്ള ലാ​ബി​ൽ പ​രി​ശോ​ധി​ച്ച 25 കു​ട്ടി​ക​ളി​ൽ 8 പേ​ർ​ക്ക് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു.

ഒ​രു കു​ട്ടി​യു​ടെ മു​ത്ത​ച്ഛ​നും എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. ലാ​ബി​ലെ പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വ് റി​പ്പോ‍ർ​ട്ട് കി​ട്ടി​യ​വ​ർ​ക്കും എ​ലി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളു​ണ്ട്. കു​ട്ടി​ക​ൾ​ക്ക് വ്യാ​പ​ക​മാ​യി പ​നി ബാ​ധി​ച്ച​തോ​ടെ സ്വ​കാ​ര്യ ക്ലി​നി​ക്ക​ലെ ഡോ​ക്ട​ർ ആ​രോ​ഗ്യ​വ​കു​പ്പി​നെ വി​വ​രം അ​റി​യി​ച്ചു. പി​ന്നാ​ലെ ആ​രോ​ഗ്യ വ​കു​പ്പ് സ്കൂ​ളു​ക​ളി​ൽ മെ​ഡി​ക്ക​ൽ ക്യാം​പ് സം​ഘ​ടി​പ്പി​ച്ചു.

ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ലെ​ന്നും സ​ർ​ക്കാ​ർ ലാ​ബി​ലെ പ​രി​ശോ​ധ​ന ഫ​ലം കി​ട്ടി​യാ​ലേ എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ക്കാ​നാ​കൂ എ​ന്നു​മു​ള്ള നി​ല​പാ​ടി​ലാ​ണ് ആ​രോ​ഗ്യ വ​കു​പ്പ്. കാ​ര്യ​മാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള കു​ട്ടി​ക​ളെ​ല്ലാം വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. വി​വ​രം അ​റി​യ​ച്ച​തി​നെ തു​ട​ർ​ന്ന് തൃ​ശൂ​ർ ഡി​എം​ഒ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​രോ​ഗ്യ വ​കു​പ്പ് തീം ​പാ​ർ​ക്കി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്ന് എ​റ​ണാ​കു​ളം ഡി​എം​ഒ അ​റി​യി​ച്ചു.

സമാധാനം വേണം: ട്രംപിനോട് മോദി

''പോസ്റ്ററുകൾ പുഴയിലൊഴുക്കി, വോട്ട് ചെയ്യരുതെന്ന് വീട് കയറി പറഞ്ഞു'', സ്വന്തം പാർട്ടിക്കാർ തോൽപ്പിച്ചെന്ന് മുൻ മന്ത്രി

ജഗ് വസന്തും പൈന്‍ ഗ്യാസും ഇന്ത്യയിലേക്ക്

റിപ്പോർട്ടർ ചാനലിന്‍റെ സുരക്ഷാ ക്ലിയറൻസ് കേന്ദ്രം പിൻവലിച്ചു

SSLC മൂല്യനിർണയം മാറ്റിവച്ചു