റിനി ആൻ ജോർജ്

 
Kerala

'ദുഷ്ടശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരം'; അധിക്ഷേപങ്ങൾക്ക് മറുപടിയുമായി റിനി ആൻ ജോർജ്

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റിനി മറുപടി

Aswin AM

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്‍റെ സത‍്യപ്രതിജ്ഞാ ചടങ്ങിനെത്തിയപ്പോൾ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ വളഞ്ഞിട്ട് കൂവിയതിൽ പ്രതികരിച്ച് നടിയും അവതാരകയുമായ റിനി ആൻ ജോർജ്. ദുഷ്ടശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരമാണ് താനെന്നായിരുന്നു റിനിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

ഇതിനെതിരേ അണികളിൽ നിന്നും അതിരൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. ഇനിയിപ്പോ വി.ഡി. സതീശൻ നിന്നെ അനുകൂലിച്ചാലും ഞങ്ങൾ പ്രവർത്തകർക്കറിയാം നിനക്കെതിരേ എങ്ങനെ നടപടി എടുപ്പിക്കണമെന്ന് നിയമപരമായും, രാഷ്ട്രീയപരമായും. സാക്ഷര കേരളത്തിന് അപമാനം, നീ വെറുമൊരു കൂതറയാണെന്ന് തെളിയിച്ചു. എന്നിങ്ങനെ നീളുന്നു കമന്‍റുകൾ.

റിനിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം

ഒരു പുതിയ സർക്കാരിന്‍റെ സത്യപ്രതിജ്ഞ പോലെയുള്ള പാവനമായ ചടങ്ങിൽ ഒരു പെൺകുട്ടിയെ വളഞ്ഞിട്ടു കൂവി വിളിക്കുകയും ഭീഷണി പെടുത്തുകയും ചെയ്തിട്ടും രക്തം തിളയ്ക്കാത്ത പലർക്കും രേവന്ത് റെഡിയുമായി ഒരു ഫോട്ടോ എടുത്തു എന്ന് കണ്ടപ്പോൾ രക്തം തിളയ്ക്കുന്നുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം. ഇങ്ങനെ തന്നെ ആയിരിക്കണം രാഷ്ട്രീയ പ്രവർത്തനം. മാതൃക രാഷ്ട്രീയപ്രവർത്തകർ... എന്നെ അവതാരം എന്ന് വിളിച്ചു കളിയാകുന്നവർക്കായി അതെ ഞാൻ അവതാരം തന്നെയാണ് ദുഷ്ട ശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരം...

സിൽവർലൈൻ പദ്ധതി റദ്ദാക്കി, പിഎസ്‌സി റാങ്ക് ലിസ്റ്റ് നീട്ടും; ജനപ്രിയ പ്രഖ‍്യാപനങ്ങളുമായി യുഡിഎഫ് സർക്കാർ

രക്ഷകനാകാൻ റിസ്‌വാന് കഴിഞ്ഞില്ല; സിൽഹെറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിന് ചരിത്ര ജയം, പരമ്പര തൂത്തുവാരി

എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് മുൻപ് പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചു

തൊഴിലാളികളുടെ പാസ്‌പോർട്ട് പിടിച്ചുവയ്ക്കുന്നത് കുറ്റകരം: ജിഡിആർഎഫ്എ

"രാവിലെ ഏഴ് മുതൽ രാത്രി 12 വരെ ജോലി, ശമ്പളം തരുന്നില്ല", സെക്രട്ടേറിയറ്റിനു മുന്നിൽ യുവാവിന്‍റെ ആത്മഹത്യാ ഭീഷണി | Video