.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Kerala

കൊച്ചിയിൽ 8 കിലോയോളം പഴകിയ മാംസം പിടികൂടി

ആരോഗ്യ വകുപ്പ് സ്ഥലത്തെത്തി നടത്തിയ പരിശോധന‍യിലാണ് കടയിൽ സൂക്ഷിച്ചിരുന്ന 8 കിലോയോളം ഇറച്ചി പിടിച്ചെടുത്തത്

MV Desk

കൊച്ചി: കൊച്ചിയിൽ വീണ്ടും പഴകിയ മാംസം പിടികൂടി. നെട്ടൂരിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച ഒരു സ്ഥാപനത്തിൽ നിന്നാണ് കോർപ്പറേഷൻ ആരോഗ്യ വിഭാഗം പഴകിയ ബീഫ് പിടികൂടിയത്. ആലുവ സ്വദേശി സലാമാണ് കട നടത്തി വന്നിരുന്നത്. മറച്ചുകെട്ടിയ ഒരു ഷെഡ്ഡിലായിരുന്നു ഇറച്ചി വിൽപ്പന. ഇന്ന് രാവിലെ ഇവിടെ നിന്നും ഇറച്ചി വാങ്ങിയ പൊലീസുകാരന് ഇത് പഴകിയതാണെന്ന് സംശ‍യം പ്രകടിപ്പിച്ചിരുന്നു. വീട്ടിലെത്തിപ്പോഴേക്കും മാംസത്തിൽ നിന്നും ദുർഗന്ധം വമിക്കുകയായിരുന്നു.

തുടർന്ന് ഇയാൾ കടക്കാരനെ സമീപിച്ചപ്പോൾ പഴകിയതല്ല, പരാതിയുണ്ടെങ്കിൽ ഇറച്ചി മാറ്റിത്തരാം എന്ന് പറയുകയായിരുന്നു. തുടർന്ന് പൊലീസുകാരൻ കോർപ്പറേഷൻ ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചു. വിവരമറിഞ്ഞ് ആരോഗ്യ വകുപ്പ് സ്ഥലത്തെത്തി നടത്തിയ പരിശോധന‍യിലാണ് കടയിൽ സൂക്ഷിച്ചിരുന്ന 8 കിലോയോളം ഇറച്ചി പിടിച്ചെടുത്തത്. കട അടപ്പിച്ചതായി കോർപ്പറേഷൻ പറഞ്ഞു. ഇതിനോടകം ഇന്ന് 13 കിലോയോളം ഇറച്ചി ഈ കടയിൽ നിന്നും വിറ്റിട്ടുണ്ട്. ഇറച്ചി വാങ്ങിയവര്‍ അത് ഉപയോഗിക്കരുതെന്ന് കോര്‍പ്പറേഷൻ കൗൺസിലര്‍ മുന്നറിയിപ്പ് നല്‍കി.

മലയാളിക്കൊപ്പം ചേസ് മാസ്റ്ററും ബാറ്റിങ് ഉഷാറാക്കി; ആർസിബിക്ക് ജയത്തോടെ തുടക്കം

'ധുരന്ധർ 2 ഹിറ്റായി, ഞങ്ങൾക്ക് 500 കോടി വേണം'; ആദിത‍്യ ധറിനോട് ആവശ‍്യവുമായി പാക്കിസ്ഥാനിലെ ജനങ്ങൾ| Video

തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കത്തിലെ ബിജെപി സീൽ; കൂടുതൽ നടപടി സ്വീകരിച്ച് മുഖ‍്യ തെരഞ്ഞെടുപ്പ് ഓഫിസർ

കുളത്തൂരിൽ എം.കെ. സ്റ്റാലിൻ, ചെപ്പോക്കിൽ ഉദയനിധി; ആദ‍്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തു വിട്ട് ഡിഎംകെ

''ജി. സുധാകരൻ സ്വീകരിക്കുന്നത് കമ്മ‍്യൂണിസ്റ്റ് വിരുദ്ധ നിലപാടുകൾ''; വിമർശിച്ച് എം.വി. ഗോവിന്ദൻ