ബിവറേജസ് ഗോഡൗണിൽ കത്തി നശിച്ചത് അഞ്ച് കോടി രൂപയുടെ മദ്യം

 
Kerala

ബിവറേജസ് ഗോഡൗണിൽ കത്തി നശിച്ചത് അഞ്ച് കോടി രൂപയുടെ മദ്യം

പത്തനംതിട്ട, ആലപ്പുഴ ഔട്ട്‌ലെറ്റുകളിൽ വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന 5000 കെയ്സ് മദ്യമാണ് കത്തിനശിച്ചത്.

നീതു ചന്ദ്രൻ

പത്തനംതിട്ട: തിരുവല്ല പുളിക്കീഴ് ബിവറേജസ് കോർപ്പറേഷന്‍റെ ഔട്ട്ലെറ്റും ഗോഡൗണും പ്രവർ‌ത്തിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ കത്തി നശിച്ചത് അഞ്ച് കോടി രൂപയുടെ മദ്യമെന്ന് പ്രാഥമിക വിലയിരുത്തൽ.

ജവാൻ മദ്യത്തിന്‍റെ സംഭരണ കേന്ദ്രത്തിലാണ് തീ പടർന്നത്. 5000 കെയ്സ് മദ്യം പൂർണമായി നഷ്ടപ്പെട്ടു. ബിയർ സൂക്ഷിക്കുന്ന ഭാഗത്തേക്ക് തീ പടർന്നില്ലെന്നാണ് വിവരം.

പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഔട്ട്‌ലെറ്റുകളിൽ വിതരണം ചെയ്യാൻ സാക്ഷിച്ചിരുന്ന മദ്യമാണ് തീപിടിത്തത്തിൽ നശിച്ചത്.

ചങ്ങനാശേരി, തകഴി, തിരുവല്ല എന്നിവിടങ്ങളിലെ ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. ഗോഡൗണിന് സമീപത്തായി മദ്യ നിർമാണ യൂണിറ്റുമുണ്ട്. കെട്ടിടത്തിന്‍റെ പിൻവശത്ത് വെൽഡിങ് പണികൾ നടന്നിരുന്നു. അവിടെ നിന്നും തീ പടർന്നിരിക്കാം എന്നാണ് പ്രാഥമിക നിഗമനം

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ അഭിഭാഷകയ്ക്കെതിരേ രൂക്ഷ വിമർശനവുമായി വിചാരണ കോടതി

അതിജീവിതയെ വീണ്ടും അപമാനിച്ചു; രാഹുൽ ഈശ്വറിന് കോടതിയുടെ നോട്ടീസ്

എല്ലാകാര്യങ്ങളും പോറ്റിയെ ഏൽപ്പിക്കാനായിരുന്നുവെങ്കിൽ ദേവസ്വംബോർഡിന് എന്തായിരുന്നു പണി; ഹൈക്കോടതി

തൈപ്പൊങ്കൽ: സംസ്ഥാനത്തെ 6 ജില്ലകളിൽ ജനുവരി 15 ന് അവധി

ദൈർഘ്യമേറിയ ഫസ്റ്റ് ക്ലാസ് എസി യാത്രയ്ക്ക് 13,300 രൂപ; വന്ദേ ഭാരത് സ്ലീപ്പർ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു