എം.എ. ബേബി

 
Kerala

ആർഎസ്എസിന് ജനാധിപത്യത്തിന് വേണ്ടി നിലനിൽക്കാനാകില്ല: സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി

ആർഎസ്എസിന്‍റെ രൂപഘടന തന്നെ സ്വേച്ഛാധിപത്യമാണെന്നും എം.എ. ബേബി പറഞ്ഞു.

തിരുവനന്തപുരം: ആയിരം ഫണമുളള വിഷ സർപ്പം പോലെയാണ് ആർഎസ്എസെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ആർഎസ്എസിന് ജനാധിപത്യത്തിന് വേണ്ടി നിലനിൽക്കാനാകില്ലെന്നും, ആർഎസ്എസിന്‍റെ രൂപഘടന തന്നെ സ്വേച്ഛാധിപത്യമാണെന്നും എം.എ. ബേബി പറഞ്ഞു.

ദുരൂഹമായ സംവിധാനമാണ് ആർഎസ്എസിനുളളത്. നേതൃത്വത്തെ തെരഞ്ഞെടുക്കുന്നത് ജനാധിപത്യ പരമായല്ല. മനസ് തുറന്ന് എന്തെങ്കിലും സംസാരിക്കണമെങ്കിൽ കേരളത്തിൽ വരണമെന്ന അവസ്ഥയാണെന്നും എം.എ. ബേബി പറഞ്ഞു.

അർദ്ധ ഫാസിസ്റ്റ് സൈനിക ദളം തന്നെ ആർഎസ്എസ് സജ്ജമാക്കിയിട്ടുണ്ട്. ജനാധിപത്യം കാത്ത് സൂക്ഷിക്കാൻ നിരന്തരം സമയം സജ്ജരായി ഇരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് 25 മുതൽ യുഎസിലേക്കുള്ള തപാൽ സേവനങ്ങൾ നിർത്താൻ ഇന്ത്യ

രാഹുൽ മാങ്കുട്ടത്തിലിനെതിരായ ഗർഭഛിദ്ര പരാതി; ഡിജിപിയോട് റിപ്പോർട്ട് തേടി ബാലാവകാശ കമ്മിഷൻ

നവീൻ ബാബുവിന്‍റെ മരണം; തുടരന്വേഷണത്തിൽ തീരുമാനം ഈ മാസം

കോതമം​ഗലത്ത് മാലിന്യ ടാങ്കിനുള്ളിൽ കണ്ടെത്തിയ മൃതദേഹം വേങ്ങൂർ സ്വദേശിനിയുടേത്; കൊലപാതകമെന്ന് നിഗമനം

സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പ്രവർത്തനം നിർത്തുന്നു