എംപി സന്തോഷ് കുമാർ

 
Kerala

ആർഎസ്എസ് പ്രവർത്തകൻ അനന്തുവിന്‍റെ ആത്മഹത‍്യയിൽ അന്വേഷണം വേണം; മനുഷ‍്യാവകാശ കമ്മിഷന് കത്തയച്ച് എംപി

പ്രത‍്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നാണ് എംപി കത്തിൽ ആവശ‍്യപ്പെട്ടിരിക്കുന്നത്

Aswin AM

ന‍്യൂഡൽഹി: ആർഎസ്എസ് പ്രവർത്തകൻ അനന്തു അജിയുടെ ആത്മഹത‍്യയിൽ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ‍്യപ്പെട്ട് സന്തോഷ് കുമാർ എംപി ദേശീയ മനുഷ‍്യാവകാശ കമ്മിഷന് കത്തയച്ചു.

പ്രത‍്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നാണ് എംപി കത്തിൽ ഉന്നയിക്കുന്നത്. അന്വേഷണത്തിന്‍റെ മേൽനോട്ടം മനുഷ‍്യാവകാശ കമ്മിഷൻ തന്നെ വഹിക്കണമെന്നും കത്തിൽ പറയുന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബർ 14നായിരുന്നു ആർഎസ്എസ് ശാഖയിൽ ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപിച്ച് അനന്തു അജി ജീവനൊടുക്കിയത്.

മരണമൊഴി എന്ന തരത്തിൽ ഇൻസ്റ്റഗ്രാമിൽ വിഡിയോ ഷെഡ‍്യൂൾ ചെയ്ത ശേഷമാണ് അനന്തു ആത്മഹത‍്യ ചെയ്തത്. നിതീഷ് നാരായണൻ എന്നയാളാണ് പീഡിപ്പിച്ചതെന്നും അനന്തു വിഡിയോയിൽ പറയുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി കാത്ത് കേരളം

രാഹുലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടു പേർ പിടിയിൽ

വൻ ജനക്കൂട്ടമുണ്ടാകും; ടിവികെയുടെ റാലിക്ക് അനുമതിയില്ല

"ചോറ് ഇവിടെയും കൂറ് അവിടെയും"; തരൂരിന് കോൺഗ്രസ് വിട്ട് പോകാമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

പുടിന് പ്രധാനമന്ത്രി ഭഗവദ് ഗീത നൽകിയതിൽ തെറ്റില്ലെന്ന് ശശി തരൂർ