സംസ്ഥാനത്തെ ആർടിഒ ഓഫീസുകളിൽ ഗൂഗിൾ പേ വഴി കൈക്കൂലി; ലക്ഷങ്ങളു‌ടെ ഇടപാടുകൾ‌ നടന്നെന്ന് വിജിലൻസ്

 
representative image
Kerala

സംസ്ഥാനത്തെ ആർടി ഓഫീസുകളിൽ ഗൂഗിൾ പേ വഴി കൈക്കൂലി; ലക്ഷങ്ങളു‌ടെ ഇടപാടുകൾ‌ നടന്നെന്ന് വിജിലൻസ്

81 ഓഫീസുകളിൽ വിജിലൻസ് സംഘം പരിശോധന നടത്തി

‌‌‌‌‌‌തിരുവനന്തപുരം: സംസ്ഥാനത്തെ ആർടി ഓഫീസുകളിൽ ഗൂഗിൾ പേ വഴി വൻ കൈക്കൂലി ഇടപാട് നടന്നതായി വിജിലൻസ് കണ്ടെത്തൽ. 21 ഉദ്യോഗസ്ഥരുടെ അനധികൃത ഇടപാടുകളാണ് വിജിലൻസ് സംഘം കണ്ടെത്തിയത്. ഏജന്‍റുമാരിൽ നിന്നാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയതെന്നാണ് വിവരം.

ശനിയാഴ്ച വൈകിട്ടാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. വിജിലൻസ് ഡയറക്‌ടറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയിൽ 81 ഓഫീസുകളിലാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. ഞായറാഴ്ച പുലർച്ചെ വരെ റെയ്ഡ് തുടർന്നു.

ഏഴുലക്ഷത്തിലധികം രൂപയാണ് ഗൂഗിൾ പേ വഴി അധികൃതർ കൈക്കൂലി വാങ്ങിയത്. ഇതിൽ ഏജന്‍റുമാരിൽ നിന്നും ഒരു ലക്ഷത്തിലധികം വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ വിജിലൻസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

സിപിഐ പാലക്കാട് സെക്രട്ടറിയായി സുമലത; കേരളത്തിലെ ആദ്യ വനിതാ ജില്ലാ സെക്രട്ടറി

വടുതലയിൽ അയൽവാസി തീകൊളുത്തിയ ഗൃഹനാഥൻ മരിച്ചു

മോട്ടോർ വാഹന വകുപ്പിൽ ഇടനിലക്കാരുടെ വിളയാട്ടം

ആലപ്പുഴയിൽ സ്കൂളിന്‍റെ മേൽക്കൂര തകർന്നു വീണു

ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നത് സമുദായ നേതാക്കള്‍ പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ്