S Rajendran 

file image

Kerala

എസ്. രാജേന്ദ്രൻ എൻഡിഎയിലേക്ക്!! പ്രഖ്യാപനം ഉടൻ

സിപിഎമ്മുമായി ഏറെക്കാലങ്ങളായി അകലം പാലിച്ച് നിൽക്കുകയായിരുന്നു എസ്. രാജേന്ദ്രൻ

കൊച്ചി: മുൻ സിപിഎം എംഎൽഎ എസ്. രാജേന്ദ്രൻ ആർപിഐ അത്താവലെ വിഭാഗം വഴി എൻഡിഎയിലേക്കെന്ന് സൂചന. രാജേന്ദ്രൻ എൻഡിഎ ഘടകകക്ഷിയായ ആർപിഐയിൽ ചേരുമെന്ന് ആർപിഐ ദേശീയ വൈസ് പ്രസിഡന്‍റ് നുസ്രത് ജഹാൻ പ്രതികരിച്ചു. ഉടൻ പ്രഖ്യാപനം ഉണ്ടാകുമെന്നും വെള്ളിയാഴ്ച ചർച്ച നടന്നിരുന്നതായും അദ്ദേഹം പറഞ്ഞു.

രാത്രി വീണ്ടും ആർപിഐ അത്താവലെ വിഭാഗം നേതാവുമായി രാംദാസ് അത്താവാലയുമായി എസ്. രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തും.

സിപിഎമ്മുമായി ഏറെക്കാലങ്ങളായി അകലം പാലിക്കുകയാണ് എസ്. രാജേന്ദ്രൻ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിക്കെതിരേ പ്രവർത്തിച്ചെന്നാരോപിച്ച് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി