ആടിയ നെയ്യ് ക്രമക്കേട്; ദേവസ്വം കീഴ്ശാന്തി സുനിൽ പോറ്റി അറസ്റ്റിൽ

 
Kerala

ആടിയ നെയ്യ് ക്രമക്കേട്; ദേവസ്വം കീഴ്ശാന്തി സുനിൽ പോറ്റി അറസ്റ്റിൽ

ആടിയ നെയ്യിൽ 35 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് സുനിലിനെ സസ്പെൻഡ് ചെയ്തിരിക്കുകയായിരുന്നു

നീതു ചന്ദ്രൻ

തിരുവനന്തപുരം: ആടിയ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ദേവസ്വം ജീവനക്കാരനെ അറസ്റ്റ് ചെയ്ത് വിജിലൻസ്. ദേവസ്വം ബോർഡ് കീഴ്ശാന്തിയായ സുനിൽ കുമാർ പോറ്റിയാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാൾ കേസിലെ പതിമൂന്നാം പ്രതിയാണ്. ആടിയ നെയ്യിൽ 35 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് സുനിലിനെ സസ്പെൻഡ് ചെയ്തിരിക്കുകയായിരുന്നു.

കേസിലെ ആദ്യ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശബരിമല സന്നിധാനത്തെ വഴിപാടിന്‍റെ വരുമാനം ദേവസ്വം ബോർഡിനാണ് ലഭിക്കേണ്ടത്. എന്നാൽ പ്രാഥമിക പരിശോധനയിൽ പണം അക്കൗണ്ടിലെത്തിയിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

2025 നവംബർ മുതൽ ഡിസംബർ വരെ മൂന്ന് ലക്ഷത്തി അമ്പത്തിരണ്ടായിരത്തി രണ്ട് പാക്കറ്റ് നെയ് നൽകിയിട്ടുണ്ട്. ഇതിൽ 13,679 പാക്കറ്റ് നെയ്യിന് രേഖകളില്ല. നെയ് പാക്കറ്റുകളുടെ മഹസർ ക‌ൃത്യമായിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇളവുമായി കേന്ദ്രം; പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാൻ ഇനി 45 ദിവസം കാത്തിരിക്കണ്ട

ഡൽ‌ഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരണം 7 ആയി; കെട്ടിടം ഉടമ രാജസ്ഥാനിൽ വച്ച് പിടിയിൽ

സിജെപി പ്രക്ഷോഭത്തിനിടെ വിദ‍്യാർഥിനിയുടെ പിതാവിന്‍റെ തലയോട്ടി തകർത്ത കേസ്; സ്വതന്ത്ര ഭരദ്വാജിന്‍റെ ജുഡീഷ‍്യൽ കസ്റ്റഡി നീട്ടി

മാണി സി. കാപ്പന് ആശ്വാസം; ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പിന്‍വലിച്ച് കോടതി

മുഴുവൻ സമയ കെപിസിസി അധ‍്യക്ഷനെ വേണം; രാഹുൽ ഗാന്ധിയോട് ആവശ‍്യം ഉന്നയിച്ച് വി.ഡി. സതീശൻ