ഉണ്ണികൃഷ്ണന്‍ പോറ്റി

 
Kerala

ശബരിമല സ്വര്‍ണക്കൊള്ള; അന്തിമ റിപ്പോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിക്കും

കേസിലെ പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യംചെയ്തു

Sarath Nath MS

തിരുവനന്തപുരം: വിവാദമായ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പൊലീസ് തിങ്കളാഴ്ച കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിനു മുന്നോടിയായി കേസിലെ പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യംചെയ്തിരുന്നു. ഇതുവരെ ലഭിച്ച തെളിവുകള്‍ ഒന്നുകൂടി ഉറപ്പിക്കാന്‍ വേണ്ടിയാണ് അവസാനഘട്ടത്തില്‍ വീണ്ടും ചോദ്യംചെയ്യല്‍ നടത്തിയത്.

പൊലീസ് ആസ്ഥാനത്ത് വച്ച് എഡിജിപി എച്ച്. വെങ്കടേഷിന്റെ നേരിട്ടുള്ള നേതൃത്വത്തിലാണ് എട്ടു മണിക്കൂറോളം നീണ്ട ചോദ്യംചെയ്യല്‍ നടന്നത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതോടെ കേസ് സംബന്ധിച്ച കൂടുതല്‍ സുപ്രധാന വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പുറമെ മറ്റു പലര്‍ക്കും സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 2025ലാണ് ശബരിമലയില്‍ നിന്ന് സ്വര്‍ണപാളികള്‍ കടത്തിയെന്നാണ് കേസ്.

റിലയൻസ് - റോൾസ് റോയ്സും ചേർന്ന് ഇന്ത്യക്കു വേണ്ടി ഫൈറ്റർ വിമാനം നിർമിക്കും

ജയിൽ മെനുവിൽ നിന്ന് മട്ടൻ കട്ടാകും

മെസിയുടെ പേരിൽ തട്ടിപ്പ്: ത്രിതല അന്വേഷണത്തിന് സർക്കാർ

അര്‍ജുന്‍ ആയങ്കിയെ കുട്ടമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു

മെസി വിവാദം: അബ്ദുറഹ്മാന്‍റേത് സത്യപ്രതിജ്ഞാലംഘനം