ശബരിമലയിലെ സ്വർണപ്പാളികൾ ഉടൻ തിരിച്ചെത്തിക്കാനാവില്ല; ഹൈക്കോടതിയിൽ പുനപരിശോധന ഹർജി സമർപ്പിക്കുമെന്ന് ദേവസ്വം
തിരുവനന്തപുരം: അറ്റകുറ്റപ്പണിക്കായി അയച്ച ശബരിമല ശ്രീകോവിലിലെ സ്വർണപ്പാളികൾ ഉടനെ തിരികെ കൊണ്ടു വരാനാവില്ലെന്ന് തിരുവിതാകൂർ ദേവസ്വം ബോർഡ്. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും വിഷയം പുനപരിശോധിക്കാനായി ഹർജി നൽകുമെന്നും പ്രസിഡണ് പി.എസ്. പ്രശാന്ത് പ്രതികരിച്ചു.
അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വർണപ്പാളി തിരിച്ചെത്തിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ദേവസ്വം ബോർഡ് പ്രസിഡന്‍റിന്‍റെ പ്രതികരണം. നാണയത്തുട്ടുകൾ കൊണ്ട് സ്വർണപ്പാളിക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 2 തന്ത്രമാർ രേഖാമൂലം അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇതിൽ ബോർഡിന്‍റെ തീരുമാനമനുസരിച്ചാണ് അറ്റകുറ്റപ്പണിക്കായി ദ്വാരപാലക ശിൽപ്പത്തിലെ പാളി ഇളക്കി മാറ്റി ചെന്നൈയിലേക്കയച്ചത്.
തിരുവാഭരണ കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെയും എക്‌സിക്യുട്ടിവ് ഓഫീസര്‍, വിജിലന്‍സ് വിങ് എന്നിവരുടെയും സാന്നിധ്യത്തിലാണ് അല്ലാ നടപടികളും നടത്തിയത്. അറ്റകുറ്റപ്പണി രാസപ്രക്രിയായതിനാൽ അതിന്‍റേതായ പ്രശ്നങ്ങളുണ്ട്. അതി ഇപ്പോൾ തിരിച്ച് കൊണ്ടുവരിക അസാധ്യമാണ്. ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽ പെടുത്തി പുനപരിശോധന ഹർജി സമർപ്പിക്കുന്നും പ്രസിഡന്‍റ് അറിയിച്ചു.